കൊച്ചി: നാളെ വൈകുന്നേരം 4.30 ന് ലോകം മുഴുവനുമുള്ള കത്തോലിക്കാ വിശ്വാസികളോടും മാര്‍പാപ്പയോടും ചേര്‍ന്ന് സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ പ്രാര്‍ത്ഥന ചൊല്ലണമെന്ന് കെ സി ബി സി യുടെ ആഹ്വാനം. റോമിലെ സമയം ഉച്ചയ്ക്ക 12 ന് ആണ് പ്രാര്‍ത്ഥന നടക്കുന്നത്.
അതുപോലെ മാര്‍ച്ച് 27 ന് വൈകുന്നേരം ഇന്ത്യന്‍ സമയം രാത്രി 10.30 ന് റോമന്‍ ചത്വരത്തില്‍ വിശുദ്ധ കുര്‍ബാന എഴുന്നെള്ളിച്ചുവച്ചുള്ള ആരാധനയില്‍ മാര്‍പാപ്പയോടൊപ്പം പങ്കുചേരണമെന്നും കെ സി ബി സി ആഹ്വനം ചെയ്തിട്ടുണ്ട്. മാര്‍ച്ച് 27 ന് കെസി ബിസി പ്രാര്‍ത്ഥനാദിനമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.
കൊറോണ വൈറസ് മൂലമുള്ള പകര്‍ച്ചവ്യാധികളില്‍ നിന്ന് ലോകത്തെ മുഴുവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള ഉപവാസത്തോടുകൂടിയ പ്രാര്‍ത്ഥനകള്‍ക്കാണ് കെ സി ബി സി ആഹ്വാനം ചെയ്തിരിക്കുന്നത്.