ഇരിങ്ങാലക്കുട: ഗവണ്‍മെന്റ് നിയമങ്ങളെ ലംഘിച്ചുകൊണ്ട് നൂറിലധികം വിശ്വാസികളുമായി ചേര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട രൂപതയിലെ കൂടപ്പുഴ ഔര്‍ ലേഡി ഓഫ് പെര്‍പെക്ച്വല്‍ ചര്‍ച്ചിലെ ഫാ. പോളി പടയാട്ടിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
രാവിലെ ആറു മണിക്ക് നൂറിലധികം വിശ്വാസികളുമായി കുര്‍്ബാന അര്‍പ്പിച്ചതിനാണ് 58 കാരനായ വൈദികന്‍ അറസ്റ്റിലായത്. പിന്നീട് പോലീസ് വിട്ടയക്കുകയും ചെയ്തു. അടുത്തയിടെ നിര്യാതനായ ഒരു ബന്ധുവിന് വേണ്ടി അനുസ്മരണബലി അര്‍പ്പിക്കുകയായിരുന്നു വൈദികന്‍. എന്നാല്‍ അമ്പതില്‍ കൂടുതല്‍ പേര്‍ ഉണ്ടാവരുതെന്ന് നിഷ്‌ക്കര്‍ഷിക്കുകയും ചെയ്തിരുന്നു. എങ്കിലും വാക്ക് പാലിക്കാതെ ബന്ധുക്കള്‍ കൂടുതലാളുകള്‍ വിശുദ്ധ ബലിയില്‍ പങ്കെടുക്കാനെത്തുകയായിരുന്നു.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുകുര്‍ബാനകള്‍ക്ക് മുടക്കം വരുത്തിയിരുന്നു. അമ്പതിലധികം ആളുകള്‍ ഒരുമിച്ചുകൂടരുതെന്നും നിയമമുണ്ടായിരുന്നു.