നാളെയാണല്ലോ മംഗളവാര്‍ത്താ തിരുനാള്‍. ഗബ്രിയേല്‍ മാലാഖ ദൈവകല്പനയാല്‍ പരിശുദ്ധ മറിയത്തെ യേശുക്രിസ്തുവിന്റെ ജനനവാര്‍ത്ത അറിയിച്ച സുദിനമാണ് മംഗളവാര്‍ത്താദിനമായി സഭ ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ മാതാവിനോട് എന്തുകാര്യം ചോദിച്ചാലും മാതാവ് നമുക്ക് സാധിച്ചുതരും. മംഗളവാര്‍ത്താ പ്രാര്‍ത്ഥന ചൊല്ലിയാണ് ഉദ്ദിഷ്ടകാര്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടത്.
മംഗള വാർത്ത പ്രാർത്ഥന ചൊല്ലേണ്ട ക്രമം.
മാർച്ച് 24 തീയതി രാത്രി 11. 50 മുതൽ 12.00 മണി വരെ പത്തു മിനിറ്റ് സമയം ചൊല്ലുക.
ആദ്യം വി. ലൂക്കായുടെ സുവിശേഷം, അദ്ധ്യായം 1-,26 മുതൽ 38 വരെ വായിക്കുക.അതിന് ശേഷം കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു. പരിശുദ്ധ ആത്മാവിനാൽ മറിയം ഗർഭം ധരിച്ചു.(നന്മ നിറഞ്ഞ… പ്രാർത്ഥന) ഒരു ആവശ്യം പറയുക.
ഇതാ കർത്താവിന്റെ ദാസി നിന്റെ വചനം പോലെ എന്നിലും ആകട്ടെ. (നന്മ നിറഞ്ഞ… പ്രാർത്ഥന)
രണ്ടാമത്തെ ആവശ്യം പറയുക.
വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു. (നന്മ നിറഞ്ഞ… മൂന്നാമത്തെ ആവശ്യം പറയുക.)
അതിന് ശേഷം ത്രിസന്ധ്യ ജപം; ബാക്കിയുള്ള ഭാഗം.
വി. ലൂക്കായുടെ സുവിശേഷം 1:46-56 ചൊല്ലി അവസാനിപ്പിക്കുക.
കൊറോണ വ്യാപനത്തിനെതിരായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കാനും മറക്കരുതേ. നമ്മുടെ ഒരു നിയോഗം അതുതന്നെയാകട്ടെ.