ഇന്ന് 2020 മാര്‍ച്ച് 25. മംഗളവാര്‍ത്താദിനം. 2019 മാര്‍ച്ച് 25 നായിരുന്നു മരിയന്‍ പത്രം എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ചെറിയ തുടക്കം. പരിശുദ്ധ അമ്മയിലൂടെ സഭയോട് ചേര്‍ന്ന് എന്ന ആദര്‍ശവാക്യത്തിലൂന്നി ശുശ്രൂഷകള്‍ നിര്‍വഹിക്കുന്ന മരിയന്‍ മിനിസ്ട്രി മാര്‍ച്ച് 25 മരിയന്‍പത്രത്തിന്റെ ആരംഭത്തിനായി തിരഞ്ഞെടുക്കാന്‍ കാരണമായതും തികഞ്ഞ മരിയഭക്തി തന്നെ. ഇന്ന് മറ്റൊരു മംഗളവാര്‍ത്താ ദിനത്തില്‍ എത്തിനില്ക്കുമ്പോള്‍ മരിയന്‍ പത്രം 22 ലക്ഷത്തിലധികം പേര്‍ സന്ദര്‍ശിച്ചുകഴിഞ്ഞു.
ഒന്നുമില്ലായ്മയില്‍ നിന്ന് ഇതുവരെ മരിയന്‍ പത്രത്തെ എത്തിച്ച സര്‍വ്വശക്തനായ ദൈവത്തിനും ഞങ്ങള്‍ക്കുവേണ്ടി എപ്പോഴും മാധ്യസ്ഥം യാചിച്ചുപ്രാര്‍ത്ഥിക്കുന്ന ഞങ്ങളുടെ സ്വര്‍ഗ്ഗത്തിലെ പ്രിയപ്പെട്ട അമ്മ പരിശുദ്ധ കന്യാമറിയത്തിനും ആയിരമായിരം നന്ദി. മരിയന്‍ പത്രത്തിന്റെ പ്രിയ വായനക്കാരായ നിങ്ങളോരോരുത്തര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
ദിവസവും പതിനായിരങ്ങളാണ് ഈ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്നത്. അനേകായിരങ്ങള്‍ മരിയന്‍ പത്രത്തിന്റെ സ്ഥിരം വായനക്കാരുമാണ്.ചുരുങ്ങിയ കാലം കൊണ്ട് ഇത്രയധികം വായനക്കാരെ നേടിയ മറ്റൊരു ക്രൈസ്തവ പോര്‍ട്ടലും ഉണ്ടെന്നും കരുതുന്നില്ല. എല്ലാ മഹത്വവും ദൈവത്തിന്..
യുകെയിലെ എക്‌സിറ്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മരിയന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലാണ് മരിയന്‍ പത്രം പുറത്തിറങ്ങുന്നത്. മരിയന്‍ മിനിസ്ട്രിയുടെ ബ്ര.തോമസ് സാജ് മാനേജിംങ് എഡിറ്ററായി പ്രവര്‍ത്തിക്കുന്നു. എഴുത്തുകാരനും ഗ്രന്ഥകര്‍ത്താവുമായ വിനായക് നിര്‍മ്മലുംടീം അംഗങ്ങളുമാണ് മരിയന്‍ പത്രത്തിന്റെ ഉള്ളടക്കംകൈകാര്യം ചെയ്യുന്നത്.
മരിയന്‍ മിനിസ്ട്രിയുടെ എല്ലാ ശുശ്രൂഷകളെയും താങ്ങിനിര്‍ത്തുന്ന പരിശുദ്ധഅമ്മയുടെ വിമലഹൃദയത്തിന് ഈ ദിനത്തില്‍ മരിയന്‍പത്രത്തെ ഒരിക്കല്‍കൂടി സമര്‍പ്പിച്ചുകൊള്ളുന്നു.
പരിശുദ്ധ അമ്മേ മരിയന്‍ പത്രത്തെയും ഞങ്ങള്‍ ഓരോരുത്തരെയും വായനക്കാരെയും അമ്മയുടെ വിമലഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കുന്നു. ഞങ്ങള്‍ക്കെല്ലാവര്‍ക്കുവേണ്ടിയും അമ്മ നിരന്തരം മാധ്യസ്ഥം യാചിക്കണമേ. ആമ്മേന്‍
ഫാ.ടോമി എടാട്ട്
ചീഫ് എഡിറ്റര്‍
—