ശരിയാണ്, നമ്മുടെ കാലം വല്ലാത്തൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ദൈവവിശ്വാസത്തെ ചോദ്യം ചെയ്ത് നിരീശ്വരവാദികള്‍ പ്രത്യക്ഷപ്പെടുന്നു. പ്രാര്‍ത്ഥനയിലും ദൈവത്തിലും വിശ്വസിക്കേണ്ടതില്ലെന്നാണ് അവരുടെ വാദം. ദൈവമുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നോ എന്ന് അടക്കിപ്പിടിച്ച വര്‍ത്തമാനങ്ങള്‍ അവിടെയും ഇവിടെയും നിന്ന് ഉയരുന്നുമുണ്ട്. രോഗങ്ങളുടെ വ്യാപനം വര്‍ദ്ധിക്കുമ്പോള്‍ നാം സ്വഭാവികമായും അസ്വസ്ഥരുമാകും.
ഇങ്ങനെ വളരെ പ്രതികൂലമായ ഒരു സാഹചര്യത്തിലൂടെയാണ് നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. എല്ലാം അനൂകൂലമായ അവസരത്തില്‍ അല്ല ഇങ്ങനെ പ്രതികൂലമായ അവസരങ്ങളിലാണ് നാം കൂടുതലായി ദൈവവിശ്വാസികളാകേണ്ടത്. ദൈവത്തെകൂടുതലായി മുറുകെ പിടിക്കേണ്ടത്. സ്പിരിച്വല്‍ വിറ്റമിനുകള്‍ എന്നാണ് ഇവയെ ആത്മീയഗുരുക്കന്മാര്‍ വിളിക്കുന്നത്.
ഇന്നത്തെ പകര്‍ച്ചവ്യാധികളുടെ സാഹചര്യത്തില്‍ സ്പിരിച്വല്‍ വിറ്റമിനുകള്‍ ഏതൊക്കെയാണ് എന്നും അവ എങ്ങനെയാണ് പ്രയോഗിക്കേണ്ടത് എന്നും വിശദീകരിക്കുകയാണ് ഇവിടെ.
പ്രാര്‍ത്ഥന
ബാറ്ററികള്‍ റീചാര്‍ജ് ചെയ്യുന്നത് സാധാരണ സംഭവമാണല്ലോ. ഉപയോഗിച്ചുകഴിയുമ്പോള്‍ ചാര്‍ജ് തീര്‍ന്നുപോകുന്നതുകൊണ്ടാണ് അവ റീചാര്‍ജ് ചെയ്യേണ്ടിവരുന്നത്. ഇതുപോലെയാണ് പ്രാര്‍ത്ഥനയും. ദൈവവിശ്വാസം മന്ദീഭവിക്കുകയോ ദൈവത്തെ അവിശ്വസിക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ നാം കൂടുതലായി പ്രാര്‍ത്ഥനയിലാണ് ആശ്രയിക്കേണ്ടത്. കൂടുതല്‍ പ്രാര്‍ത്ഥനയില്‍ മുഴുകുക. അത് നമുക്ക് പുനജ്ജീവന്‍ നല്കും.
ദൈവവചനം
വിശുദ്ധഗ്രന്ഥ വായന കൂടുതലാക്കുക. അത് നമ്മെ ആത്മീയമായി പരിപോഷിപ്പിക്കും. അനുദിന ജീവിതവ്യാപാരത്തിന് നമുക്കാവശ്യമായ ഒന്നാണ് ദൈവവചനം. ജീവിതത്തിലെ പല പ്രശ്‌നങ്ങളിലും വെളിച്ചം പകര്‍ന്നുനല്കി മുന്നോട്ടുപോകാന്‍ നമുക്ക് കരുത്തുനല്കുന്നത് ദൈവവചനമാണ്.
കൂദാശകള്‍
ഇന്ന് പലയിടങ്ങളിലും പൊതു കുര്‍ബാനകളോ കുമ്പസാരങ്ങളോ മുടങ്ങികിടക്കുകയാണ്. ഇത്തരം സാഹചര്യങ്ങളിലും ടിവിയിലൂടെയുള്ള വിശുദ്ധ കുര്‍ബാനകളില്‍ പങ്കുചേരുക. അരുപിയില്‍ ദിവ്യകാരുണ്യം സ്വീകരിക്കുക.