ശവസംസ്‌കാര ചടങ്ങുകളില്‍ പത്തില്‍ കൂടുതലാളുകള്‍ പാടില്ല, വിവാഹത്തിന് അഞ്ചുപേരും. കൊറോണ വ്യാപനത്തിനെതിരെ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഓസ്‌ട്രേലിയ

സിഡ്‌നി: കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ ശക്തമായ നിയന്ത്രണങ്ങളുമായി ഓസ്‌ട്രേലിയ. ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പത്തുപേരില്‍ കൂടുതലാളുകള്‍ക്ക് അനുവാദമില്ല. വിവാഹച്ചടങ്ങുകളില്‍ അഞ്ചുപേര്‍ക്ക് പങ്കെടുക്കാം. കോവിഡിനെ പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണങ്ങള്‍.

ദിവസം തോറും ഓസ്‌ട്രേലിയായില്‍ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 24 മണിക്കൂറിനിടെ 427 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates