ചിക്കാഗോ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദിവസം അഞ്ചു തവണ വീതം ദേവാലയ മണികള്‍ മുഴക്കാന്‍ ചിക്കാഗോ അതിരൂപതയുടെ തീരുമാനം. മൂന്നു മണിക്കൂര്‍ ഇടവേളകളോടെ രാവിലെ ഒമ്പതു മണിമുതല്‍ രാത്രി ഒമ്പതു മണിവരെ മണി മുഴക്കാനാണ് കര്‍ദിനാള്‍ ബ്ലേസ് ജെ കുപ്പിച്ച് ആഹ്വാനം ചെയ്തിരിക്കുന്നത്.
കൊറോണ വൈറസ് ബാധിതര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. അതോടൊപ്പം സാമൂഹിക അകലം പാലിക്കണമെന്ന ഓര്‍മ്മപ്പെടുത്തലിന്റെ ഭാഗം കൂടിയാണ് ഇത്.
അതിരൂപതയുടെ വെബ്‌സൈറ്റ് പേജില്‍ മൂന്നു ഭാഷകളില്‍ അതതു ദിവസത്തെ പ്രാര്‍ത്ഥനാനിയോഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.