ജോര്‍ജിയായിലെ രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക്.

വാഷിംങ്ടണ്‍: ജോര്‍ജിയായിലെ രക്തസാക്ഷികള്‍ എന്ന് അറിയപ്പെടുന്ന അഞ്ചു ഫ്രാന്‍സിസ്‌ക്കന്‍ വൈദികരെ 2026 ഒക്ടോബര്‍ 31 ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. ഡിക്കാസ്റ്ററി ഫോര്‍ ദ കോസ് ഓഫ് സെയ്ന്റ്‌സ് വെബ്‌സൈറ്റാണ് ഈ വിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജോര്‍ജിയായിലെ സാവന്ന രൂപത ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

2025 ജനുവരി 27 ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഇവരുടെ രക്തസാക്ഷിത്വം ഔദ്യോഗികമായി അംഗീകരിച്ചിരുന്നു, പെദ്രോ ദെ കോര്‍പ്പ, ബ്ലാസ് റോഡ്രിഗ്‌സ് ദെ കുക്കോസ്സ മിഗൂല്‍ ദെ അനോന്‍, അന്റോണിയ ദെ ബഡാഗോസ്, ഫ്രാന്‍സിസ്‌ക്കോ ദെ വെറാസ്‌കോള എന്നിവരാണ് ഈ പുതിയ വാഴ്ത്തപ്പെട്ടവര്‍.

തദ്ദേശീയവാസികളായ ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയില്‍ സുവിശേഷവല്‍ക്കരണപ്രവര്‍ത്തനങ്ങളുമായി കഴിയുകയായിരുന്ന ഇവര്‍ അക്കട്ടരുടെ അനാചാരങ്ങള്‍ക്കും അവിഹിതബന്ധങ്ങള്‍ക്കുമെതിരെ ശബ്ദിച്ചിരുന്നു. ബഹുഭാര്യാത്വം വ്യാപകമായിരുന്ന അക്കാലത്ത് ഏകഭാര്യാത്വത്തിനുവേണ്ടി ഇവര്‍ പ്രസംഗി്ക്കുകയും പടപൊരുതുകയും ചെയ്തു. ഇത് പ്രദേശവാസികളെ രോഷാകുലരാക്കുകയും വൈദികരെ കൊലപ്പെടുത്തുകയുമായിരുന്നു. കുടുംബജീവിതത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാനായി ജീവത്യാഗം ചെയ്തവരായിട്ടാണ് ഇവരെ സഭ വിശേഷിപ്പിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates