ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ ക്രൈസ്തവ ആശുപത്രികളും കോവിഡ് ചികിത്സയ്ക്ക് വിട്ടുനല്കുമെന്ന് ക്രിസ്ത്യന്‍ കോയലിഷന്‍ ഫോര്‍ ഹെല്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ രേഖാമൂലം അറിയിച്ചു. 60,000 കിടക്കകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ മുഴുവന്‍ കോവിഡ് 19 രോഗികളുടെ ചികിത്സയ്ക്കും ഐസൊലേഷന്‍ വാര്‍ഡുകള്‍ക്കുമായി നല്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
വൈറസ് ബാധ തടയാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണപിന്തുണയും സഹായവും വാഗ്ദാനം നേരുകയും ചെയ്തു. ക്രിസ്ത്യന്‍ കോയലിഷന്‍ ഫോര്‍ ഹെല്‍ത്ത് ദേശീയ പ്രസിഡന്റും കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറലുമായ റവ. ഡോ. മാത്യു എബ്രഹാം സിഎസ്എസ് ആര്‍ ആണ് പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച് കത്ത് അയച്ചത്.
ആയിരത്തിലേറെ ആശുപത്രികളും അറുപതിനായിരം രോഗികളെ ചികിത്സിക്കാനുള്ള കിടക്കകളും ക്രിസ്ത്യന്‍ കോയലിഷന്‍ ഓഫ് ഹെല്‍ത്തിന് കീഴിലുണ്ട്.