വാഷിംങ്ടണ്‍: നോമ്പിലെ വെളളിയാഴ്ചകളില്‍ വിശ്വാസികള്‍ക്ക് മാംസം കഴിക്കാന്‍ അനുവാദം നല്കിക്കൊണ്ട് അമേരിക്കയിലെ വിവിധ രൂപതകള്‍ അറിയിപ്പുകള്‍ നല്കി. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മറ്റ് ഭക്ഷണസാധനങ്ങള്‍ സംഭരിക്കാന്‍ ബുദ്ധിമുട്ടു നേരിടുന്ന സാഹചര്യത്തിലാണ് കാനോനികമായ ഈ ഒഴിവ് നല്കിയിരിക്കുന്നത്.
ബോസ്റ്റന്‍ ആന്റ് ഡുബുക്യൂ അതിരൂപത, ബ്രൂക്ക്‌ലൈന്‍, ഹൗമ- തിബോഡെക്‌സ്, പിറ്റ്‌സ്ബര്‍ഗ്, റോച്ചെസ്റ്റര്‍ തുടങ്ങിയ രൂപതകളാണ് ഇതു സംബന്ധിച്ച കത്തുകള്‍ പുറപ്പെടുവിച്ചത് വെള്ളിയാഴ്ചകളിലെ മാംസവര്‍ജ്ജനം തിരുസഭയുടെ കല്പനയാണെങ്കിലും ആളുകള്‍ ഭക്ഷണം കിട്ടാതെ വരുന്ന ബുദ്ധിമുട്ട് മനസ്സിലാക്കുന്നതുകൊണ്ട് പകരമായിട്ടാണ് ഇങ്ങനെയൊരു ആനുകൂല്യം നല്കിയിരിക്കുന്നതെന്നു് മെത്രാന്മാര്‍ അറിയിച്ചു.
യുഎസ്, കൊറോണ മഹാമാരിയുടെ തലസ്ഥാനമായി മാറുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍.