ടെക്‌സാസ്: എല്ലാ ക്ലിനിക്കുകളും അബോര്‍ഷന്‍ നിര്‍ത്തിവയ്ക്കണമെന്ന് ടെക്‌സാസ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്‌സറ്റണ്‍ ഉത്തരവിട്ടു. കൊറോണ വ്യാപനം പെരുകുന്ന സാഹചര്യത്തിലാണ് ഈ ഉത്തരവ്.
അതുപോലെ എല്ലാ ഹോസ്പിറ്റലുകളും ഹെല്‍ത്ത് കെയര്‍ സൗകര്യങ്ങളുള്ള സ്ഥാപനങ്ങളും അടിയന്തിരമല്ലാത്ത സര്‍ജറികളും ചികിത്സകളും നീട്ടിവയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. കോവിഡ് 19 പെരുകുമ്പോള്‍ കൂടുതല്‍ ആശുപത്രികിടക്കകള്‍ ആവശ്യമായി വേണ്ടിവരുന്ന സാഹചര്യത്തിലാണ് ഈ ഉത്തരവ്.
ഏപ്രില്‍ 21 വരെ ഉത്തരവ് ബാധകമായിരിക്കും.