Saturday, November 2, 2024
spot_img
More

    കോവിഡ് ബാധിതരെ സഹായിക്കാനായി ഹെല്‍പ്പ് ഡെസ്‌ക്കുമായി സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍


    പ്രസ്റ്റണ്‍: കോവീഡ് 19 വ്യാപകമായി പെരുകുമ്പോള്‍ പലവിധ കാരണങ്ങളാല്‍ ഒറ്റപ്പെട്ടുപോയ മലയാളികളെയും മറ്റ് അത്യാവശ്യക്കാരെയും സഹായിക്കാനായി സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ ഹെല്‍പ്പ് ഡെസ്്ക്ക് ആരംഭിച്ചിരിക്കുന്നു.

    രൂപതയുടെ വിവിധഭാഗങ്ങളില്‍ ഒറ്റപ്പെട്ടുപോയ അത്യാവശ്യക്കാര്‍ക്കെല്ലാം ഈ നമ്പറുകളില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കാവുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള സംശയനിവാരണങ്ങള്‍ ആവശ്യമാണെങ്കില്‍ അതിനുള്ളക്രമീകരണങ്ങളും ഹെല്‍പ്പ് ഡെസ്‌ക്ക് ഒരുക്കും.

    ഫോണ്‍: 07470401598 ജെയ് ബ്രോംലി, 07944067570- ജോഷി മെയ്ഡ്‌സ്‌റ്റോണ്‍, 07453288745 ജിപ്‌സണ്‍ റെഡ്ഹില്‍, 07766423871- മെല്‍വിന്‍ ബ്രോംലി

    കോവിഡ് ദുരിതത്തിന്റെ ഇരകളായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കഴിയുന്നവരെ നമുക്ക് പ്രാര്‍ത്ഥനയില്‍ ഓര്‍മ്മിക്കാം. അവരുടെ ആവശ്യങ്ങളില്‍ കഴിവതുപോലെ സഹായിക്കുകയും ചെയ്യാം. പൊതുദിവ്യബലിഅര്‍പ്പണങ്ങള്‍ നിലച്ചുവെങ്കിലും വിശ്വാസികളുടെ ആത്മീയാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന്റെ ഭാഗമായി രാവിലെ പത്തുമണിക്ക്( യുകെ സമയം) സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ യൂട്യൂബില്‍ ഓണ്‍ലൈന്‍ കുര്‍ബാന സംപ്രേഷണം ചെയ്യുന്നുണ്ട്. മാതാവിന്റെ വിമലഹൃദയത്തിലേക്ക് ഈ വര്‍ത്തമാനകാലാവസ്ഥകളെ നമുക്ക് സമര്‍പ്പിക്കുകയും ചെയ്യാം

    ഫാ.ടോമി എടാട്ട്‌
    പി ആര്‍ഒ
    ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!