Wednesday, November 6, 2024
spot_img
More

    ദു:ഖവെള്ളിയാഴ്ച കൊറോണ രോഗബാധിതര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും ദിവ്യബലികളും അര്‍പ്പിക്കണമെന്ന് വത്തിക്കാന്‍

    വത്തിക്കാന്‍ സിറ്റി: ലോകമെങ്ങുമുള്ള വൈദികരോട് ദു:ഖവെള്ളിയാഴ്ച കൊറോണ പകര്‍ച്ചവ്യാധിക്കെതിരെ വിശുദ്ധ കുര്‍ബാനഅര്‍പ്പിക്കാനും പ്രത്യേക പ്രാര്‍ത്ഥനകള്‍ ചൊല്ലാനും വത്തിക്കാന്‍ നിര്‍ദ്ദേശം നല്കി. കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഡിവൈന്‍ വര്‍ഷിപ്പ ആണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.

    ദു:ഖവെള്ളിയാഴ്ചയിലെ തിരുക്കര്‍മ്മങ്ങളില്‍ മാര്‍പാപ്പസ മെത്രാന്മാര്‍, വൈദികര്‍, ഡീക്കന്‍, യഹൂദര്‍, ക്രിസ്തുവില്‍ വിശ്വസിക്കാത്തവര്‍, ദൈവത്തില്‍ വിശ്വസിക്കാത്തവര്‍,പ്രത്യേക ആവശ്യമുള്ളവര്‍ എന്നിവര്‍ക്കുവേണ്ടിയെല്ലാം പ്രാര്‍ത്ഥിക്കാറുണ്ട്. അതിന് പുറമെയാണ് ഇപ്പോള്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രാര്‍ത്ഥനയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

    കര്‍ദിനാള്‍ റോബര്‍ട്ട് സാറായാണ് പ്രാര്‍ത്ഥനകള്‍ പുറത്തിറക്കിയിരിക്കുന്നത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!