ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് ജാർഖണ്ഡ് സ്വദേശിയായ കന്യാസ്ത്രീ മരണമടഞ്ഞു. സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ സിസ്റ്റര്‍ സിയന്നയാണ് മരിച്ചത്. സ്വാന്‍സിയില്‍വച്ചാണ് സിസ്റ്ററുടെ മരണം. 73 വയസായിരുന്നു.
മോറിസ്റ്റൺ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന സിസ്റ്ററിന് കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
സമൂഹത്തിലെ അഗതികളുടേയും ബുദ്ധിമുട്ടനുഭവിക്കുന്നവരുടേയും ഇടയിൽ പ്രവർത്തിക്കുകയും പാവങ്ങൾക്ക് ഭക്ഷണമുൾപ്പെടെയുള്ള കാര്യങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്ന പ്രവർത്തനങ്ങളിലായിരുന്നു സി . സിയെന്ന. 2016 വരെ വെസ്റ്റ് ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. മലയാളി സമൂഹവുമായി അടുത്ത ബന്ധം പുലർത്തിയിരു ന്നു .
ബ്രിട്ടനില്‍ ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 563 പേരാണ്. രാജ്യത്ത് ഇതിനകം 2352 പേര്‍ മരിച്ചിട്ടുണ്ട്.29,474 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
സിസ്റ്റര്‍ സിയന്നയെ മലയാളി കന്യാസ്ത്രീയെന്നാണ് കേരളത്തിലെ വിവിധ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.