മനില: ഓണ്‍ലൈന്‍ വഴി പൊതു പാപമോചനം നല്കാനുള്ള തീരുമാനം ഫിലിപ്പൈന്‍സിലെ ഇടവക റദ്ദാക്കി. ഔര്‍ ലേഡി ഓഫ് ദ മിറാക്കുലസ് മെഡല്‍ ഇടവകയാണ് തീരുമാനം റദ്ദാക്കിയത്. ഏപ്രില്‍ മൂന്നിന് പൊതുപാപമോചനം നല്കുമെന്നായിരുന്നു പ്രഖ്യാപനം.പക്ഷേ ഇന്നലെ ഇതുസംബന്്ധിച്ച ഇടവക ക്ഷമാപണം നടത്തി.
ഓണ്‍ലൈന്‍ വഴി പൊതു പാപമോചനം നല്കാന്‍ കഴിയില്ലെന്നാണ് ഫാ. നെല്‍സണ്‍ അറിയിച്ചിരിക്കുന്നത്. പൊതുപാപമോചനം നല്കാന്‍ ശാരീരികസാന്നിധ്യം ആവശ്യമാണ്. വത്തിക്കാന്‍ അപ്പസ്‌തോലിക് പെനിറ്റെന്റിയറി ഇതു സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്.