Friday, January 3, 2025
spot_img
More

    ഈശോയുടെ കുരിശിന്റെ തിരുശേഷിപ്പുകൊണ്ട് ജെറുസേലം നഗരം ആശീര്‍വദിച്ചു

    ജെറുസലേം: പരമ്പരാഗതമായ ഓശാന ഞായര്‍ പ്രദക്ഷിണം അസാധ്യമായ സാഹചര്യത്തില്‍ ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്ക ആര്‍ച്ച് ബിഷപ് പിയെര്‍ബാറ്റിസ്റ്റ് പിസാബാല ഈശോയുടെ യഥാര്‍ത്ഥ കുരിശിന്‍െ തിരുശേഷിപ്പുമായി നഗരത്തെ ആശീര്‍വദിച്ചു.

    ഈശോയുടെ രാജകീയ ജറുസേലം പ്രവേശനത്തിന്റെ ഓര്‍മ്മയുമായിട്ടാണ് ക്രൈസ്തവ സമൂഹം വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ കോവിഡ് 19 ന്റെ വ്യാപനത്തെ തുടര്‍ന്ന് ആഗോള സഭയില്‍ തന്നെ ഇത്തരം പ്രദക്ഷിണങ്ങള്‍ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഈശോയുടെ തിരുശേഷിപ്പിന്റെ കുരിശുമായി ആര്‍ച്ച് ബിഷപ് നഗരത്തെ ആശീര്‍വദിച്ചത്.

    ജെറുസലേം സഭയുടെ പ്രതീകമാണ്. മനുഷ്യവംശത്തിന്റെ പ്രതീകമാണ്. എല്ലാ മനുഷ്യരുടെയും പ്രാര്‍ത്ഥാനാലയമാണ്. അതുകൊണ്ട് നാം ഈശോയോട് ചേര്‍ന്ന് ഈ ദുഷ്‌ക്കരമായ സമയത്ത് പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. ആര്‍ച്ച് ബിഷപ് പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!