ന്യൂഡല്‍ഹി: കോവിഡ് കാലത്ത് ലോക്ക് ഡൗണില്‍ കഴിയുന്ന യുവജനങ്ങളെ ലക്ഷ്യമിട്ട് അവരെ വിശ്വാസത്തിലും ദൈവപ്രബോധനങ്ങളിലും അടിയുറപ്പിക്കാനായി ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റ് ഓണ്‍ലൈന്‍ ക്വിസ് സംഘടിപ്പിക്കുന്നു. ലോക്ക് ഡൗണില്‍ കഴിയുന്ന എല്ലാവര്‍ക്കും വേണ്ടി പ്രത്യേകിച്ച് യുവജനങ്ങള്‍ക്കുവേണ്ടിയാണ് ക്വിസ് സംഘടിപ്പിക്കുന്നതെന്ന് ഐസിവൈഎം നാഷനല്‍ പ്രസിഡന്റ് ജോത്സ്യന ഡിസൂസ അറിയിച്ചു.
ഏപ്രില്‍ 14 ന് ക്വിസ് അവസാനിക്കുന്ന ക്വിസ് ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഓരോ ദിവസവുംഅഞ്ഞൂറു മുതല്‍ ആയിരം വരെ ആളുകള്‍ ക്വിസില്‍ പങ്കെടുക്കുന്നു. 20 ചോദ്യങ്ങളാണ് ഇതിലുള്ളത്. അവസാനമാകുമ്പോള്‍ വിജയികള്‍ക്ക് സമ്മാനങ്ങളും നല്കും.