വത്തിക്കാന്‍ സിറ്റി: കത്തോലിക്കാസഭയില്‍ വനിതാ പൗരോഹിത്യത്തെക്കുറിച്ച് പഠിക്കാനായി ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ കമ്മീഷനെ നിയോഗിച്ചതായി വത്തിക്കാന്റെ പത്രക്കുറിപ്പ് വ്യക്തമാക്കി.
2016 ല്‍ ഇതേക്കുറിച്ച് പഠിക്കാനായി നിയോഗിച്ച കമ്മീഷന്‍ പുനസ്ഥാപിക്കണമെന്ന് കഴിഞ്ഞവര്‍ഷം നടന്ന ആമസോണ്‍ സിനഡിലെ ചില പ്രതിനിധികള്‍ മാര്‍പാപ്പയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ് കമ്മീഷന്റെ പുന:സംഘടന. രണ്ട് പെര്‍മനന്റ് ഡീക്കന്മാര്‍, മൂന്നു വൈദികര്‍, അഞ്ച് അല്മായ വനിതകള്‍ എന്നിവരാണ് കമ്മീഷനില്‍ ഉള്‍പ്പെടുന്നത്. പാതിപേരും യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
12 പേരടങ്ങുന്നതായിരുന്നു ആദ്യ കമ്മീഷന്‍.