കര്‍ദിനാള്‍ പെല്ലിനെ വിട്ടയച്ചു, മെല്‍ബണ്‍ കത്തീഡ്രലിന് നേരെ ആക്രമണം

മെല്‍ബണ്‍: കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെ ബാലലൈംഗികപീഡനക്കേസില്‍ നിന്ന് കുറ്റവിമുക്തനാക്കി വിധി വന്നതിന്റെ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം സെന്റ് പാട്രിക് കത്തീഡ്രല്‍ ആക്രമിക്കപ്പെട്ടു.

കത്തീഡ്രലിന്റെ വാതിലില്‍ സ്േ്രപ പെയ്ന്റ് കൊണ്ട് സാത്താന്റെ കാര്‍ട്ടൂണ്‍ ചിത്രം വരയ്ക്കുകയും ROT IN HELL PELL, NO JUSTICE, PAEDO RAPIST എന്നിങ്ങനെ എഴുതിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ദേവാലയാക്രമണം തന്നെ നിരാശനാക്കിയെന്നും എന്നാല്‍ പൂര്‍ണ്ണമായും ഇത് തന്നെ അത്ഭുതപ്പെടുത്തിയില്ലെന്നും മെല്‍ബണ്‍ ആര്‍ച്ച് ബിഷപ് പീറ്റര്‍ കോമെന്‍സോലി പറഞ്ഞു. ഈ വിഷയത്തെക്കുറിച്ചുള്ള പൊതുവികാരത്തിന്റെ പ്രതിഫലനമാണ് ഇതെന്നും അദ്ദേഹം നിരീക്ഷിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates