പ്രസ്റ്റണ്‍:ക്രിസ്തുവിന്റെ പീഡാസഹനവും കുരിശുമരണവും ആചരിക്കുന്ന ഈ വേളയില്‍ ഏറ്റവും അധികം ഉയര്‍ന്നുകേള്‍ക്കുന്ന ഒന്നാണ് ഗാഗുല്‍ത്താമലയില്‍ എന്ന എവര്‍ഗ്രീന്‍ ഗാനം. ദുഖവെള്ളിയെ ഏറ്റവും സ്‌നേഹാര്‍ദ്രമാക്കുന്ന ഈ ഗാനം ഇപ്പോള്‍ ഇതാ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെഏതാനും ഗായകര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മീഡിയ കമ്മീഷനാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്.
ഫാ. ജോസ് അഞ്ചാനിക്കല്‍ മാഞ്ചെസ്റ്റര്‍, ഫാ, ജിബിന്‍ പാറാടിയില്‍ ആഷ്‌ഫോര്‍ഡ് എന്നിവരെ കൂടാതെ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള റെക്‌സ് ലി, ഡോ. ഷെറിന്‍ ബെര്‍മ്മിംങ്ഹാം, ഷൈമോന്‍ ന്യൂകാസ്റ്റില്‍, അനു ലിവര്‍പൂള്‍, ബിജു ബെര്‍മ്മിംങ്ഹാം, റോസമ്മ സ്‌കന്തോര്‍പ്പ്, ബെന്‍സണ്‍ ചെസ്റ്റര്‍, ഡെന്‍സി ഡാര്‍ലിംങ്ടണ്‍, അനീഷ് ലെസ്റ്റര്‍, ആഷിത ലീഡ്‌സ്, ജെഫ്രി ലീ, ജോമോന്‍ ബെഡ്‌ഫോര്‍ഡ്, ജോജോ തോമസ് മാഞ്ചെസ്റ്റര്‍, ജിഷ സ്‌റ്റോക്ക് ഓണ്‍ ട്രെന്റ്, ജോയി ബെര്‍മ്മിംങ്ഹാം, സോണിയ വാറിംങ്ടണ്‍, മിന്റോ മാഞ്ചെസ്റ്റര്‍, ഡെന്ന ജോമോന്‍ ബെഡ്‌ഫോര്‍ഡ്, സജി ബിര്‍ക്കെന്‍ഹെഡ്, ബിന്‍സി സ്‌റ്റോക്ക്‌പോര്‍ട്ട്, ബെന്നി ഓള്‍ഡ്ഹാം,ബിനു എന്‍ഫീല്‍ഡ് എന്നീ ഗായകരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
അടുത്തയിടെ ഏറെ ശ്രദ്ധേയമായ വൈദികരുടെ മെഴുകുതിരിപ്പാട്ടിന്റെയും ചലച്ചിത്ര പിന്നണിഗായകരുടെ ലോകം മുഴുവന്‍ സുഖം പകരാനും പോലെ അതാത് ഗായകര്‍ തങ്ങളുടെ വീടുകളിലും താമസസ്ഥലങ്ങളിലും ഇരുന്ന് പാടിയതാണ് ഈ ഗാനവും. ഡീക്കന്‍ ജോയ്‌സ് പള്ളിക്കമ്യാലില്‍ ആണ് ഈ ദൃശ്യങ്ങളെ സംയോജിപ്പിച്ച് എഡിറ്റിംങ് നിര്‍വഹിച്ചിരിക്കുന്നത്. ഗാനത്തിന്റെ ലിങ്ക് ചുവടെ ചേര്‍ത്തിരിക്കുന്നു.