കൊച്ചി: സിസ്റ്റര്‍ അഭയകേസില്‍ കുറ്റാരോപിതനായ ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ നടപടി ഹൈക്കോടതി ശരിവച്ചു. ഫാ. ജോസ് പൂതൃക്കയിലിനെതിരെ വ്യക്തമായ തെളിവില്ലെന്നും വിചാരണ നേരിടേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഫാ. ജോസ് പൂതൃക്കയിലിനെ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്.