Sunday, February 16, 2025
spot_img
More

    നടക്കുമ്പോള്‍ ചൊല്ലാവുന്ന അത്ഭുത പ്രാര്‍ത്ഥന


    പ്രാര്‍ത്ഥിക്കാന്‍ പ്രത്യേകം സ്ഥലമോ സൗകര്യമോ വേണോ? ജോലി ചെയ്യുമ്പോഴും നടക്കുമ്പോഴും എല്ലാം നമുക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയും. പ്രാര്‍ത്ഥിക്കേണ്ടതുമാണ്.

    ഇടതടവില്ലാതെ പ്രാര്‍ത്ഥിക്കണം എന്നാണല്ലോ അപ്പസ്‌തോലന്‍ നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നതും. പ്രാര്‍ത്ഥിക്കാന്‍ ഏകാഗ്രതയും ദൈവത്തോടുള്ള സ്‌നേഹവുമാണ് അത്യാവശ്യമായി ഉണ്ടായിരിക്കേണ്ടത്. അതുകൊണ്ടാണ് നടന്നുപോകുമ്പോഴും ജോലി ചെയ്യുമ്പോഴും എല്ലാം നമുക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നത്. വൈകുന്നേരങ്ങളിലെ അലസ നടത്തത്തിനും പ്രഭാതങ്ങളിലെ ആരോഗ് യനടത്തത്തിനും എല്ലാം ഇടയിലും നമുക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയും.

    ഇങ്ങനെയുള്ള അവസരങ്ങളില്‍ നാം മനസ്സിലേക്ക് ക്രിസ്തുവിന്റെ കാല്‍വരിയാത്രകളെയാണ് കൊണ്ടുവരേണ്ടത്. ക്രിസ്തു കുരിശു ചുമന്ന് നടന്ന യാത്രകളെക്കുറിച്ചു തന്നെ. ആ പീഡാനുഭവത്തിന്റെ മായാത്ത മുദ്രകള്‍ മനസ്സില്‍പതിപ്പിച്ചുകൊണ്ട് നാം ഇങ്ങനെ പ്രാര്‍ത്ഥിക്കുക.

    ക്രൂശിതനായ എന്റെ ഈശോയേ, ഞാന്‍ വയ്ക്കുന്ന എല്ലാ ചുവടുകളും നിന്റെ കുരിശുയാത്രയോട് ചേര്‍ത്തുവയ്ക്കുന്നു, ആ യാത്രയിലേക്ക് എന്നെയും ചേര്‍ത്തുനിര്‍ത്തണമേ നിന്റെ പീഡാനുഭവത്തിന്റെ മായാത്ത മുദ്ര എന്റെ ഹൃദയത്തിലും പതിപ്പിച്ചുറപ്പിക്കണമേ.

    ഈ പ്രാര്‍ത്ഥന ഓരോ യാത്രകളിലും ചൊല്ലുന്നത് ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ ധ്യാനിക്കാനും ക്രിസ്തുവിനോടൊത്ത് സഞ്ചരിക്കാനും നമുക്ക് ഏറെ പ്രേരണയും ശക്തിയും നല്കും.നമ്മുടെ തന്നെ ജീവിതത്തിന്‍റെ വിശുദ്ധീകരണത്തിനും നിയോഗങ്ങളുടെ പൂര്‍ത്തീകരണത്തിനും സഹായകവുമാകും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!