ലോസ് ഏഞ്ചല്‍സ്: ലൈംഗികപീഡനത്തിന്റെ ഇരകള്‍ക്ക് സൗഖ്യം കിട്ടുന്നതിന് വേണ്ടി ലോസ് ആഞ്ചല്‍സ് അതിരൂപത ഒമ്പതു ദിവസത്തെ നൊവേനയ്ക്ക് ഇന്ന് തുടക്കം കുറിക്കും. 26 ന് സമാപിക്കും.
സഭയിലും പുറത്തും ലൈംഗികപീഡനത്തിന് ഇരകളായവര്‍ക്കുവേണ്ടിയാണ് നൊവേന നടത്തുന്നത് എന്ന് ഹെഥര്‍ ബാനിസ് പറഞ്ഞു, ഇന്ന് ഞങ്ങള്‍ ഞങ്ങളുടെ സഭയ്ക്കുവേണ്ടിയും കമ്മ്യൂണിറ്റിക്കുവേണ്ടിയും പ്രാര്‍ത്ഥിക്കും. സഭയുടെ നഷ്ടപ്പെട്ടുപോയ ഇമേജ് വീണ്ടെടുക്കാന്‍.. അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍ ചൈല്‍ഡ് അബ്യൂസ് പ്രിവെന്‍ഷന്‍ മാസമായിട്ടാണ് അമേരിക്ക ആചരിക്കുന്നത്. ഈ ആചരണത്തോട് അനുബന്ധിച്ചാണ് ഇപ്രകാരമുള്ള നൊവേന പ്രാര്‍ത്ഥനയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
നൊവേനയുടെ ഓരോ ദിവസവും അതിരൂപതയിലെ ഓരോ ഇടവകകളും പ്രാര്‍ത്ഥനകള്‍ നടത്തുകയും വിശുദ്ധ കുര്‍ബാന ലൈവ് സ്ട്രീം ചെയ്യുകയും ചെയ്യും.
ലോക്ക് ഡൗണ്‍ കാലമായതിനാല്‍ ദേവാലയത്തിലെ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ സാധിക്കാത്തതുകൊണ്ട് ലൈംഗികപീഡനത്തിന് ഇരകളായ വ്യക്തികളാരെങ്കിലും വീട്ടിലുണ്ടെങ്കില്‍ അവിടെ തിരികള്‍ കത്തിച്ചുവച്ച് പ്രാര്‍ത്ഥിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.