Friday, November 22, 2024
spot_img
More

    മെയ് മാസം നമ്മുടെ അമ്മയുടെ വണക്കത്തിനുള്ള മാസം

     മെയ് മാസം എന്ന് കേള്‍ക്കുമ്പോഴേ ഒരു മരിയഭക്തന്റെ ഹൃദയത്തില്‍ ഒരു പൂവ് വിടരും. അവന്റെ ഓര്‍മ്മകളില്‍ വണക്കമാസത്തിന്റെ തിരി തെളിയും.  നല്ല മാതാവേ മരിയേ നിര്‍മ്മലയൗസേപ്പിതാവേ പോലെയുളള ഗാനങ്ങള്‍ ചൂണ്ടുകളില്‍ ഓടിയെത്തും. ഓരോ മെയ്മാസവും ഓരോ മരിയഭക്തന്റെയും ആത്മീയോത്സവമാണ്.

    കാരണം പരിശുദ്ധ അമ്മയുടെ വണക്കത്തിനായി നീക്കിവച്ചിരിക്കുന്ന മാസമാണ് അത്. അതെ മെയ് മാസം മാതാവിന്റെ വണക്കമാസത്തിന്റെ നാളുകളാണ്. നമ്മുടെ സ്വര്‍ഗ്ഗസ്ഥയായ അമ്മയോട് പ്രത്യേകമായ സ്‌നേഹവും വണക്കവും ആദരവും പ്രകടിപ്പിക്കാനായി നീക്കിവച്ചിരിക്കുന്ന മാസം.
     

    ആദിമ നൂറ്റാണ്ടുമുതല്‍ പരിശുദ്ധ മറിയത്തോടുള്ള വണക്കത്തിനായി മെയ് മാസത്തിലെ പതിനഞ്ചാം തീയതി നീക്കിവച്ചിരുന്നതായി ചരിത്രം പറയുന്നുണ്ട്.  എങ്കിലും പതിനെട്ടാം നൂറ്റാണ്ടു മുതല്ക്കാണ് ഈ പതിവ് പ്രാബല്യത്തില്‍ വന്നത്.
    മെയ് മാസ വണക്കം ഇന്നു കാണുന്ന പോലെ ആവിര്‍ഭവിച്ചത് റോമില്‍ നിന്നാണെന്നാണ് കത്തോലിക്കാ എന്‍സൈക്ലോപീഡിയ പറയുന്നത്. റോമില്‍ പഠിച്ചുകൊണ്ടിരുന്ന ചില വിദ്യാര്‍ത്ഥികളില്‍ അവിശ്വസ്തതയും അധാര്‍മ്മികതയും വര്‍ദ്ധിച്ചുവന്നുകൊണ്ടിരുന്നപ്പോള്‍ അവയ്ക്കുള്ളപരിഹാരമെന്ന നിലയിലാണ് പ്രസ്തുത കോളജിലെ ഈശോസഭാ വൈദികനായ ഫാ ലറ്റോമിയ മെയ് മാസവണക്കത്തിന് ആരംഭം കുറിച്ചതെന്നും അവിടെ നിന്ന് മറ്റ് കോളജുകളിലേക്കും മെയ് മാസവണക്കം വ്യാപിച്ചുവെന്നുമാണ് ചരിത്രം.

    എങ്കിലും 1945 മുതല ്ക്കാണ് മെയ് മാസം മരിയന്‍ മാസമായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയായിരുന്നു അത്തരമൊരു പ്രഖ്യാപനം നടത്തിയത്. മെയ് മാസം 31 മറിയത്തിന്റെ സന്ദര്‍ശന തിരുനാളായും സഭ ആചരിക്കുന്നുണ്ട്.  1965 ഏപ്രില്‍ 29 ന് വിശുദ്ധ പോള്‍ ആറാമന്‍ പുറപ്പെടുവിച്ച മെന്‍സേ മേയോ എന്ന ചാക്രിക ലേഖനത്തില്‍ മെയ് മാസ വണക്കത്തിന്റെ മഹിമയുംഅതുവഴി മാതാവില്‍ നിന്ന് ലഭിക്കുന്ന സമൃദ്ധമായ ദൈവികദാനങ്ങളെയും കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.്.

    അമ്മേ മെയ് മാസ റാണീ, ഞങ്ങള്‍ അമ്മയെ സ്‌നേഹിക്കുന്നു. അമ്മയുടെ സ്‌നേഹം ഞങ്ങളെയും പൊതിഞ്ഞുപിടിക്കണമേ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!