Wednesday, January 22, 2025
spot_img
More

    മേരിതൻ സ്തോത്രം എന്ന സംഗീത ശില്പവുമായി കരുവന്നൂർ ചർച്ച് ക്വയർ


    കരുവന്നൂർ: ഇരിങ്ങാലക്കുടയുടെ അതിർത്തി പ്രദേശമായ കരുവന്നൂർ സെന്റ് മേരീസ് പള്ളിയിൽ മെയ് മാസം ആദ്യ ഞായറാഴ്ച്ച പരി. കന്യകാമറിയത്തിന്റെ തിരുനാളാണ്. മഹാമാരി പടർന്ന് ലോക്ക് ഡൗണായപ്പോൾ ഈ നാളുകളിൽ സകലരും പരി.അമ്മയുടെ സന്നിധിയിൽ ചേർന്ന് നിന്ന് സംരക്ഷണം ലഭിക്കണമെന്ന ചിന്തയുടെ വെളിച്ചത്തിൽ വികാരി ഫാ. വിൽസൻ എലുവത്തിങ്കൽ കൂനൻ മാതാവിന് കാഴ്ചയായ് ഒരു സ്തോത്രഗീതം വേണമെന്ന് അഭിപ്രായപ്പെട്ടു. വികാരിയച്ചന്റെ ഈ അഭിപ്രായം ഗായക സംഘം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ഇടവകയിലെ സ്വദേശത്തും വിദേശത്തുമുള്ള ഗായകരും സംഗീതജ്ഞരും ഒരുമിച്ചു.
         

    ഇടവകയിലെ ഗായക സംഘത്തിൽ ഈ നാൾ വരെ പ്രവർത്തിച്ച സാധിക്കാവുന്ന വരെയെല്ലാം ഉൾക്കൊള്ളിച്ചപ്പോൾ കൂട്ടായ്മയുടെ ഐക്യത്തിൽ മനോഹരമായ സ്തുതിഗീതം പിറന്നു. ചുരുങ്ങിയ സമയപരിധിക്കുള്ളിൽ ചെയ്യേണ്ടി വന്നതിനാൽ ഗായക സംഘത്തിലെ പലരെയും ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ലാ എന്നതുകൊണ്ടുതന്നെ വരും കാലങ്ങളിൽ എല്ലാവരെയും ഉൾപ്പെടുത്തി ഒരു സംഗീത വിരുന്ന് തയ്യാറാക്കാനും ചർച്ച് ക്വയർ ഉദ്ദേശിക്കുന്നുണ്ട് .

    ഫാ.സജേഷ്,ബോണി, എ.ഡി ഫ്രാൻസീസ്, ബെന്നി തേലപ്പി ള്ളി,ഡിഫി, പ്രിൻസ് ഡേവീസ്,കൈക്കാരന്മാർ എന്നിവരുടെ പങ്കാളിത്തവും ആവേശവും ഒന്നിച്ചപ്പോൾ ശാന്തിയും സമാധാനവും സൗഖ്യവും പകരുന്ന *”മേരിതൻ സ്തോത്രം”* എന്ന കൂട്ടായ്മഗാനാവതരണം ഏറെ പുതുമയും സന്തോഷവും പകരുന്നതായി.

    യൂ ടൂബിൽ st.marys church karuvannur എന്ന് സർച്ച് ചെയ്താൽ വീഡിയോ കാണാവുന്നതാണ്. പ്രളയകാലത്ത് കരുവന്നൂർ ഇടവക ചെയ്ത സാമൂഹിക പ്രവർത്തനങ്ങൾ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.മാത്രമല്ല കൊറോണ ലോക്ക് ഡൗൺ കാലത്ത് ഇടവകക്ക് അകത്തും പുറത്തുമുള്ള നിർധന കുടുംബങ്ങൾക്ക് ജാതിമതഭേദമെന്യേ പല വ്യജ്ഞനകിറ്റുകളും ചികിത്സാ സഹായങ്ങളും നൽകിക്കൊണ്ടിരിക്കുന്നു.

    പുതുമയോടെ അവതരിപ്പിച്ച  മേരിതൻ സ്തോത്രം എന്ന ഗാനശില്പം കരുവന്നൂർ ഇടവകക്ക് മാത്രമല്ല നാടിനും  മറ്റൊരു പൊൻ തൂവലായി മാറിയിരിക്കുന്നു.

    Joseph Varghese

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!