ധന്യന്‍ ഫുള്‍ട്ടന്‍ ജെ ഷീന്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക്..

ധന്യന്‍ ആര്‍ച്ചുബിഷപ് ഫുള്‍ട്ടന്‍ ജെ ഷീന്റെ വാഴ്ത്തപ്പെട്ട പദവിക്ക് വീണ്ടും വത്തിക്കാന്റെ പച്ചക്കൊടി. 2002 ലാണ് ഷീന്റെ നാമകരണനടപടികള്‍ക്ക് രൂപതാതലത്തില്‍ തുടക്കം കുറിച്ചത്. 2012 ല്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഷീനെ ധന്യനായി പ്രഖ്യാപിച്ചു. 2019 ല്‍ ഷീനിന്റെ മാധ്യസ്ഥതയിലുണ്ടായ അത്ഭുതം സ്ഥിരീകരിച്ച് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടപദവിയിലേക്ക് ഉയര്‍ത്താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപനം നടത്തിയിരുന്നു. പ്രസ്തുത വര്‍ഷം ഡിസംബറിലാണ് വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് അത് മാറ്റിവയ്ക്കുകയായിരുന്നു. സുവിശേഷവല്‍ക്കരണത്തിന് ആധുനികമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിച്ച വ്യക്തിയായിരുന്നു ഷീന്‍. ടിവിയിലൂടെയും റേഡിയോയിലൂടെയും അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ ഒരു കാലത്ത് തരംഗമായിരുന്നു. 1979 ലാണ് അദ്ദേഹം മരണമടഞ്ഞത്. ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ടിവി വ്യക്തിത്വത്തിനുള്ള എമ്മി അവാര്‍ഡും അദ്ദേഹം നേടിയിട്ടുണ്ട്. സഭയുടെ വിശ്വസതനായ പുത്രന്‍ എന്നായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഷീന് നല്കിയ വിശേഷണം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates