ജപമാലയിലൂടെയുള മാധ്യസ്ഥം നമ്മെ പല കാര്യങ്ങളിലും അനുഗ്രഹം നേടാന്‍ സഹായിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. എന്നാല്‍ ജപമാലയിലൂടെ ആത്മീയാരോഗ്യം എങ്ങനെ നേടാന്‍ കഴിയും എന്നതിനെക്കുറിച്ച് വേണ്ടത്ര അറിവു പലര്‍ക്കും ഉണ്ടായിരിക്കുകയില്ല.
ജപമാലയില്‍ നാം ധ്യാനിക്കുന്നത് ഓരോ ദൈവിക പുണ്യങ്ങളെയാണ്. വ്യക്തിയുടെ ആത്മീയമായ സൗഖ്യം ഓരോ ജപമാലയിലും അടങ്ങിയിട്ടുണ്ട്.
ഉദാഹരണത്തിന് സന്തോഷത്തിന്റെ രഹസ്യങ്ങള്‍ എടുക്കുക. അതിലെ അഞ്ചു രഹസ്യങ്ങള്‍ വിശുദ്ധഗ്രന്ഥാധിഷ്ഠിതം മാത്രമല്ല അതിനപ്പുറം പുണ്യങ്ങളിലേക്കുള്ള ഒരു ആഹ്വാനം കൂടി മുഴക്കുന്നവയാണ്.
മംഗളവാര്‍ത്ത അറിയിക്കുന്ന രഹസ്യത്തെക്കുറിച്ച് ആലോചിക്കൂ. അവിടെ നാം എളിമയെന്ന പുണ്യമാണ് അഭ്യസിക്കുന്നത്. മാതാവിന്റെ എളിമ. ദൈവഹിതത്തിന് കീഴടങ്ങാനുള്ള സന്നദ്ധത.
ഏലീശ്വായെ സന്ദര്‍ശിക്കുന്നതിലൂടെ വ്യക്തമാകുന്നത് കാരുണ്യപ്രവൃത്തിയാണ്. മറ്റുള്ളവരെ ആവശ്യക്കാരെ സഹായിക്കണം എന്ന് അതോര്‍മ്മപ്പെടുത്തുന്നു
ദാരിദ്ര്യാരൂപിയാണ് ഉണ്ണിയേശുവിന്റെ തിരുപ്പിറവി വ്യക്തമാക്കുന്നത്.കാഴ്ചസമര്‍പ്പണമാകട്ടെ ദൈവത്തോടുള്ള വിധേയത്വവും
ഈശോയെ ദേവാലയത്തില്‍ വച്ച് കാണാതെ പോകുന്നതും കണ്ടുകിട്ടുന്നതുമായ രഹസ്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ദൈവസ്‌നേഹവും ദൈവത്തിനുവേണ്ടിയുള്ള ശുശ്രൂഷയുമാണ്.
ഇങ്ങനെ ഓരോ രഹസ്യങ്ങളും ധ്യാനിക്കുമ്പോള്‍ അവിടെ വെളിപെടുന്ന ഓരോ പുണ്യങ്ങളും നാം മനസ്സിലേക്ക് കൊണ്ടുവരണം. അത് നമ്മെയും ആത്മീയാരോഗ്യമുള്ളവരായി മാറ്റും.