Sunday, July 13, 2025
spot_img
More

    വണക്കമാസത്തില്‍ വിമലഹൃദയ പ്രതിഷ്ഠ ചൊല്ലി അനുഗ്രഹം പ്രാപിക്കാം

    മാതാവിനോടുള്ള വണക്കത്തിനായി പ്രത്യേകം നീക്കിവച്ചിരിക്കുന്ന മാസമാണല്ലോ മെയ്. കത്തോലിക്കാ വിശ്വാസികളുടെ പാരമ്പര്യത്തില്‍ തന്നെ മരിയവണക്കം ആഴത്തില്‍വേരോടിയിട്ടുണ്ട്.അതുപോലെ അമ്മയുടെ വിമലഹൃദയത്തിലേക്ക് ജീവിതങ്ങള്‍ സമര്‍പ്പിക്കുന്ന വിശ്വാസവും നമുക്കിടയിലുണ്ട്.

    അമ്മയുടെ വിമലഹൃദയത്തിലേക്ക് സമര്‍പ്പിക്കുന്ന യാതൊന്നിനെയും മാതാവിന് തള്ളിക്കളയാനാവില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ ലോകരാജ്യങ്ങള്‍ മാതാവിന് സമര്‍പ്പിക്കപ്പെട്ടതിനെക്കുറിച്ച് മരിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തതും വായനക്കാര്‍ ഓര്‍മ്മിക്കുന്നുണ്ടാവുമല്ലോ. മാതാവിന്റെ വിമലഹൃദയ പ്രതിഷ്ഠ ഈ മാസത്തില്‍ ചൊല്ലുന്നത് ഏറെ അനുഗ്രഹദായകമാണ്.

    സാധാരണയായി 33 ദിവസങ്ങളായിട്ടാണ് വിമലഹൃദയപ്രതിഷ്ഠാ ജപം ചൊല്ലിത്തീര്‍ക്കേണ്ടത്. എന്നാല്‍ അത്രയും ദിവസം ചിലര്‍ക്കെങ്കിലും ഈ പ്രാര്‍ത്ഥന തുടര്‍ച്ചയായി ചൊല്ലുന്നത് അസൗകര്യപ്രദമായിരിക്കും. അത്തരക്കാര്‍ക്ക് ഒരു തവണ ചൊല്ലിയാലും മാതാവിന്റെ വാത്സല്യവും സംരക്ഷണവും കിട്ടുമെന്നാണ് പറയുന്നത്.

    അതുകൊണ്ട് മെയ് മാസത്തില്‍ ഒരുതവണയെങ്കിലും വിമലഹൃദയപ്രതിഷ്ഠ ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്, മടിക്കരുത്. മരിയന്‍ പത്രത്തില്‍ കൊടുത്തിരിക്കുന്ന വിമലഹൃദയപ്രതിഷ്ഠ വായനക്കാര്‍ക്ക് ഇതിനകം ഏറെ പ്രയോജനപ്പെട്ടതായും അതിലൂടെ അനുഗ്രഹം നേടിയതായും പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ imprimature ഓടു കൂടിയതാണ് ഈ പ്രാര്‍ത്ഥന.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!