വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കുന്നതിന്റെ പ്രാധാന്യം എന്താണെന്നറിയാമോ?

പല കാര്യങ്ങള്‍ക്കു വേണ്ടിയും ഉദ്ദിഷ്ടകാര്യസാധ്യത്തിന് വേണ്ടിയും വചനം വിശ്വാസത്തോടെ ഏറ്റുപറഞ്ഞു പ്രാര്‍ത്ഥിക്കുക എന്ന പല ധ്യാനഗുരുക്കന്മാരും പറയാറുണ്ട്. അത് സത്യമായി ഭവിച്ച പല അനുഭവസാക്ഷ്യങ്ങളുമുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കുന്നത് എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് നല്ലതാണ്. വിശുദ്ധ ഗ്രന്ഥം തന്നെ ഇക്കാര്യത്തെക്കുറിച്ച് പ്രബോധനം നല്കുന്നുണ്ട്.

വചനം വിശ്വാസയോഗ്യവും തികച്ചും സ്വീകാര്യവുമാണ്( 1 തിമോത്തേയോസ് 4:9) എന്നാണ് അതിനുളള ഒരു വിശദീകരണം.

വചനം വിശ്വാസയോഗ്യവും സ്വീകാര്യവും എന്നതിന് പുറമെ അത് സത്യവുമാണ്. മഴ ഭൂമിയെ നനയക്കാതെ തിരികെവരാത്തതുപോലെയാണ് ദൈവത്തിന്റെ വചനവും. അത് ഫലം തരാതെയിരിക്കുകയില്ല. അതുകൊണ്ട് നാം ജീവിതത്തിലെ നിര്‍ണ്ണായകമുഹൂര്‍ത്തങ്ങളില്‍, നിസ്സഹായവസ്ഥകളിലെല്ലാം വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കണം. വചനത്തിന്റെ വിശ്വാസത്തില്‍ പ്രാര്‍ത്ഥിക്കണം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates