ഫാ. പാട്രിക് പേയ്ടണ്‍ എന്ന വാക്ക് കേട്ടിട്ടില്ലാത്തവര്‍ പോലും ഒരുപക്ഷേ അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടിട്ടുണ്ടാവും. ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരുമിച്ചു നിലനില്ക്കും ലോകത്തില്‍ പ്രാര്‍ത്ഥനയുണ്ടെങ്കില്‍ ലോകത്തില്‍ സമാധാനവും ഉണ്ടായിരിക്കും എന്നിവയെല്ലാം അവയില്‍ ചിലതാണ്.
ഐറീഷുകാരനായ ഫാ. പാട്രിക് ജപമാലഭക്തിക്കു വേണ്ടി തന്റെ ജീവിതം നീക്കിവച്ച വ്യക്തിയായിരുന്നു. ഇതിന് വേണ്ടി എല്ലാ മാധ്യമങ്ങളെയും അദ്ദേഹം സമര്‍ത്ഥമായി വിനിയോഗിക്കുകയും ചെയ്തു. റേഡിയോ, ടെലിവിഷന്‍, സിനിമ, റോസറി റാലി എന്നിവയെല്ലാം അവയില്‍ ചിലതായിരുന്നു. ഹോളിക്രോസ് സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം വൈകാതെ ക്ഷയരോഗബാധിതനായി.
ഈ സമയം അദ്ദേഹത്തെ സന്ദര്‍ശി്ക്കാനെത്തിയ വൈദികനാണ് ജപമാല തുടര്‍ച്ചയായി ചൊല്ലുവാനും മാതാവിന്റെ മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കാനും പറഞ്ഞത്. തുടര്‍ന്നാണ് ജപമാലയിലേക്ക് മുമ്പെത്തെക്കാളേറെ പാട്രിക് ആകൃഷ്ടനായതും അദ്ദേഹത്തിന്റെ പില്ക്കാല ജീവിതം മുഴുവന്‍ ജപമാല ഭക്തിക്കായി നീക്കിവച്ചതും. ക്ഷയരോഗബാധയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് പിന്നീട് വൈദികനായി അഭിഷിക്തനായ അദ്ദേഹം വലിയൊരു സ്വപ്‌നം മനസ്സില്‍ സൂക്ഷിച്ചിരുന്നു. അമേരിക്കയിലെ പത്തുമില്യന്‍ കുടുംബങ്ങളെയെങ്കിലും ഒരുമിച്ചു തുടര്‍ച്ചയായി പ്രാര്‍ത്ഥിപ്പിക്കണമെന്ന്.
ഈ സന്ദേശം അദ്ദേഹം വിവിധമാധ്യമങ്ങളിലുടെ എത്തിക്കുകയും ചെയ്തു. അക്കാലത്തെ ഹോളിവുഡിലെ പല സെലിബ്രിറ്റികളും ഈ വാക്കുകള്‍ ഏറ്റെടുക്കുകയും ജപമാല പ്രാര്‍തഥനയിലേക്ക് ആകൃഷ്ടരാവുകയും ചെയ്തു.
ലോകമെങ്ങും ജപമാല റാലികള്‍ അദ്ദേഹം സംഘടിപ്പിച്ചു, ഫിലിപ്പൈന്‍സിലെ ,സേച്ഛാധിപതിയായ ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസിനെ അധികാരഭ്രഷ്ടനാക്കാന്‍ നടത്തിയ ജപമാല റാലിക്ക് നേതൃത്വം നല്കിയത് ഇദ്ദേഹമായിരുന്നു. സഭയിലൂം സമൂഹത്തിലും മാറ്റങ്ങള്‍ വരുത്തുവാന്‍ ഫാ. പാട്രിക്ക്ിന് സാധിച്ചു, അബോര്‍ഷന്‍, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം എതിരെ അദ്ദേഹം നിരന്തരംശബ്ദിച്ചുകൊണ്ടിരുന്നു. കുടുംബപ്രാര്‍ത്ഥനയ്ക്ക് അദ്ദേഹം നല്കിയ സംഭാവനകളും വിസ്മരിക്കാനാവില്ല.
1992 ല്‍ സ്വര്‍ഗ്ഗപ്രാപ്തനായ ഫാ. പാട്രിക് ഇപ്പോള്‍ ദൈവദാസപദവിയിലാണ്. അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവര്‍ത്തനത്തെയുംആസ്പദമാക്കി പ്രെയര്‍ എന്ന ഒരു സിനിമ അധികം വൈകാതെ തീയറ്ററുകളിലെത്തും.