ലണ്ടന്‍: യുകെയില്‍ ദേവാലയങ്ങള്‍ ജൂലൈ നാലുവരെ അടച്ചിടാനുള്ള ഗവണ്‍മെന്റ് തീരുമാനത്തില്‍ യുകെയിലെയും വെയില്‍സിലെയും കത്തോലിക്കരും മെത്രാന്മാരും നിരാശ അറിയിച്ചു. വളരെ വൈകാരികവും ആത്മീയവുമായ ആവശ്യമാണ് ദേവാലയങ്ങള്‍ തുറക്കുന്നതെന്നും ഇക്കാര്യം ഗവണ്‍മെന്റ് അധികാരികള്‍ തിരിച്ചറിയാതെപോയെന്നും ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയില്‍ മെത്രാന്മാര്‍ വ്യക്തമാക്കി.
ഘട്ടംഘട്ടായി ലോക്ക് ഡൗണ്‍ പിന്‍വലിക്കാനുള്ള ഗവണ്‍മെന്റ് തീരുമാനത്തില്‍ മൂന്നാം ഘട്ടത്തിലാണ് ദേവാലയങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. ബ്യൂട്ടി സലൂണ്‍, പബ്ബുകള്‍, തീയറ്ററുകള്‍ എന്നിവയെയും ഈ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്.
മെയ് 12 വരെയുള്ള കണക്കുകള്‍ അനുസരിച്ച് കോവിഡ് മൂലം 32,789 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 67 മില്യന്‍ ജനങ്ങളാണ് ഇവിടെയുള്ളത്. മാര്‍ച്ച് 20 മുതല്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പൊതുകുര്‍ബാനകള്‍ റദ്ദുചെയ്തിരിക്കുകയാണ്