Thursday, December 5, 2024
spot_img
More

    ത്വക്ക് രോഗത്തിന്റെ കഠിന വേദനയിലും കോവിഡ് ബാധയുടെ അന്ത്യത്തിനായി കരുണയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഒരു പതിമൂന്നുകാരന്‍

    കാര്‍സണ്‍ കിസെല്ലിയുടെ പതിമൂന്നാം പിറന്നാള്‍ അടുത്ത ദിവസമായിരുന്നു.മറ്റനേകം കുട്ടികളെപോലെ അമിതമായ പ്രത്യേകതകളൊന്നുമില്ലാത്ത ഒരുവന്‍. അതാണ് കാര്‍സണ്‍. എന്നാല്‍ എന്തെങ്കിലും പ്രത്യേകതയില്ലേ എന്ന് ചോദിച്ചാല്‍ അതിന് ഉത്തരമുണ്ട്. ഉണ്ട്. കാര്‍സണ്‍ ന് പ്രത്യേകതയുണ്ട്. epidermolysis bullosa എന്ന സ്‌കിന്‍ രോഗിയാണ് ഈ പതിമൂന്നുകാരന്‍. കഠിന വേദനയിലൂടെയാണ് അവന്റെ ഓരോ ദിവസങ്ങളും കടന്നുപോകുന്നത്.

    ഈ വേദനയ്ക്കിടയിലാണ് അവന്‍ കോവിഡ് വ്യാപനം ഇല്ലാതാകാന്‍ വേണ്ടി കരുണയുടെ ജപമാല ചൊല്ലി ലോകം മുഴുവനും വേണ്ടി പ്രാര്‍ത്ഥിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയുള്ള ഈ പ്രാര്‍ത്ഥന ഒരു ദിവസം അറുപതിനായിരം പേരാണ് കണ്ടത്. ശാരീരിക വേദനകള്‍ പ്രാര്‍ത്ഥന മുടക്കാന്‍ കാരണമാകുന്നവര്‍ക്കിടയിലാണ് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ പ്രചോദനമാകുന്ന വിധത്തില്‍ കാര്‍സണ്‍ തന്റെ പ്രാര്‍ത്ഥനാജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!