Saturday, October 12, 2024
spot_img
More

    ശാലോം വേള്‍ഡ് ഏറ്റവും മികച്ച കാത്തലിക് ടിവി; ഇ ഡബ്ല്യൂ ടി എന്‍ രണ്ടാം സ്ഥാനത്ത്


    ചിക്കാഗോ: ഏറ്റവും മികച്ച കാത്തലിക് ടിവി ചാനലിനുള്ള ഗബ്രിയേല്‍ അവാര്‍ഡ് ശാലോം വേള്‍ഡിന്. കാത്തലിക് പ്രസ് അസോസിയേഷന്‍ ഓഫ് യുഎസ് എ ആന്റ് കാനഡ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര പുരസ്‌ക്കാരമാണ് ഗബ്രിയേല്‍ അവാര്‍ഡ്.

    ലോകത്തിലെ ഏറ്റവും വലിയ കാത്തലിക് മാധ്യമശൃംഖലയായ ഇ ഡബ്യു ടി എന്നിന് രണ്ടാം സ്ഥാനമാണുള്ളത്. മലയാളികള്‍ നേതൃത്വം കൊടുക്കുന്ന ഒരു മാധ്യമശുശ്രൂഷയാണ് ശാലോം വേള്‍ഡ് എന്നതുകൊണ്ട് ഇക്കാര്യത്തില്‍ ഓരോ കത്തോലിക്കാവിശ്വാസിക്കും ഏറെ അഭിമാനിക്കാന്‍ വകയുണ്ട്.

    2014 ഏപ്രില്‍ 27 നാണ് ശാലോം വേള്‍ഡ് പിറവിയെടുത്തത്. ഇന്ന് 145 ല്‍ പരം രാജ്യങ്ങളിലെ 1.5 ബില്യന്‍ ജനങ്ങള്‍ക്ക് ശാലോം വേള്‍ഡ് ലഭ്യമാണ്.

    സാന്റോ കാവില്‍പുരയിടമാണ് ശാലോം വേള്‍ഡിന്റെ പ്രോഗാമുകള്‍ക്ക് നേതൃത്വം നല്കുന്നത്. ജൂണ്‍ മാസത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!