വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാരിസ്ഥിതിക ചാക്രിക ലേഖനമായ ലൗദാത്തോസിയുടെ അഞ്ചാം വാര്‍ഷികത്തിന് മെയ് 24 ന് തുടക്കമാകും. ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ആഘോഷപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രത്യേക ലൗദാത്തോസി ആഘോഷവര്‍ഷം എന്ന് പേരിട്ടിരിക്കുന്ന പരിപാടികള്‍ക്ക് നേതൃത്വം നല്കുന്നത് ഡിസാറ്ററി ഫോര്‍ പ്രമോട്ടിംങ് ഇന്റഗ്രല്‍ ഹ്യൂമന്‍ ഡവലപ്പ്‌മെന്റാണ്. അഞ്ചുവര്‍ഷം മുമ്പ് എഴുതിയ ഈ ചാക്രികലേഖനം കൂടുതല്‍ കൂടുതല്‍ പ്രസക്തമായിക്കൊണ്ടിരിക്കുകയാണ് എന്ന് ഡിസാസ്റ്ററിയുടെ പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നു.
2015 ല്‍ എഴുതപ്പെട്ട ഈ ചാക്രികലേഖനത്തിലെ പലകാര്യങ്ങള്‍ക്കും ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രവാചകസ്വഭാവം ഉള്ളതായും പ്രസ്താവനയില്‍ പറയുന്നു. പാരിസ്ഥിതികമായ സാമ്പത്തികശാസ്ത്രത്തിന്‌റ പ്രോത്സാഹനവും ബോധവല്‍ക്കരണവും, ലളിതമായ ജീവിതശൈലിയുടെ സ്വീകരണം, ഭൂമിയുടെ നിലവിളിക്കുള്ള പ്രതികരണം എന്നിങ്ങനെ വിവിധ കാര്യങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ് വാര്‍ഷികപരിപാടികള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
ലൗദാത്തോസി അവാര്‍ഡ് ദാനത്തോടെയായിരിക്കും ആഘോഷപരിപാടികള്‍ അവസാനിക്കുന്നത്.