റോം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് ഫോര്‍ ലൈഫ് ഇത്തവണ ഓണ്‍ലൈനിലൂടെ നടത്തപ്പെടും. ശനിയാഴ്ച പ്രാദേശിക സമയം 2.30 മുതല്‍ 3.30 വരെയാണ് കണക്ടഡ് ഫോര്‍ ലൈഫ് എന്ന പേരില്‍ ഇത് നടത്തപ്പെടുന്നത്. മുന്‍വര്‍ഷങ്ങളില്‍ മാര്‍ച്ച് ഫോര്‍ ലൈഫ് തെരുവുകളിലും സ്‌ക്വയറുകളിലുമാണ് നടത്തിയിരുന്നത്.
മരണസംസ്‌കാരത്തെ തള്ളിപ്പറഞ്ഞ് ജീവന്റെ മഹത്വം ഉദ്‌ഘോഷിക്കുകയാണ് മാര്‍ച്ച് ഫോര്‍ ലൈഫിലൂടെ ഉദ്ദേശിക്കുന്നത്. അമേരിക്കയിലെ മാര്‍ച്ച് ഫോര്‍ ലൈഫില്‍ നിന്ന് പ്രചോദനം സ്വീകരിച്ചുകൊണ്ടാണ് റോമില്‍ മാര്‍ച്ച് ഫോര്‍ ലൈഫ് സംഘടിപ്പിച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് ഓരോവര്‍ഷവും ഇതില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്.
1978 മെയ് 22 നാണ് ഇറ്റലിയില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കിയത്. 90 ദിവസം വരെ പ്രായമുള്ള ഗര്‍ഭസ്ഥശിശുവിനെ ഏതു കാരണം കൊണ്ടും അബോര്‍ഷനിലൂടെ ഇല്ലാതാക്കാമെന്നതായിരുന്നു ഈ നിയമം കൊണ്ടുവന്നത്. അതനുസരിച്ച് ആ വര്‍ഷം തന്നെ ആറു മില്യന്‍ ഗര്‍ഭസ്ഥശിശുക്കള്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍ പറയുന്നത്.