മിന്നെപ്പോളിസ്: കത്തോലിക്കര്‍ ദിവ്യകാരുണ്യത്തെ ആശ്രയിക്കണമെന്ന് സെന്റ് പോള്‍ ആന്റ് മിന്നെപ്പോളീസ് ആര്‍ച്ച് ബിഷപ് ബെര്‍നാര്‍ഡ് ഹെബ്ഡ.
അനുദിന ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ അവര്‍ക്ക് കഴിയുന്നത് ദിവ്യകാരുണ്യത്തിലൂടെയാണ്. ദിവ്യകാരുണ്യസ്വീകരണം വളരെപ്രധാനപ്പെട്ട ഒരു കാര്യമാണ്. ലൈവ് സ്ട്രീമിങ്ങിലൂടെ കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെടുന്നുണ്ടെങ്കിലും ദിവ്യകാരുണ്യം നല്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. അത് സാധിക്കുന്നത് നേരിട്ടുള്ള പൊതുകുര്‍ബാനകളിലൂടെ മാത്രമാണ്. ഞങ്ങള്‍ക്ക് വിശ്വാസികളുടെ ആത്മീയാവശ്യങ്ങള്‍ സാധിച്ചുകൊടുക്കാന്‍ ഉത്തരവാദിത്തമുണ്ട്.
മിന്നെസോട്ടായിലെ ആറു രൂപതകള്‍ പൊതുകുര്‍ബാനകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം കൈക്കൊണ്ട സാഹചര്യത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതപരമായ കൂട്ടായ്മകള്‍ക്ക് പത്തുപേരില്‍ കൂടുതലാകരുതെന്ന ഗവര്‍ണരുടെ തീരുമാനം മറികടന്നാണ് കുര്‍ബാനകള്‍ പുനരാരംഭിക്കാന്‍ മെത്രാന്മാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് ചരിത്രപരമായ ഒരു തീരുമാനമാണെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.
എങ്കിലും വിശ്വാസികളുടെ പ്രാതിനിധ്യം 33 ശതമാനത്തില്‍ കൂടില്ലെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും ദേവാലയം തുറന്നുപ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മിന്നെസോട്ടായില്‍ കോവിഡ് ബാധിച്ച് 800 പേര്‍ മരണമടഞ്ഞിട്ടുണ്ട്.