ഈജിപ്ത്: പ്രധാനമന്ത്രി അധ്യക്ഷനായുള്ള ഗവണ്‍മെന്റ് കമ്മറ്റി ഈജിപ്തിലെ 70 ല്‍ അധികം ദേവാലയങ്ങള്‍ക്ക് നിയമപരമായ അംഗീകാരം നല്കി. രാജ്യത്ത് ആരാധനയ്ക്കായി പ്രവര്‍ത്തിക്കാനുള്ള അംഗീകാരമാണ് ഇതോടെ ലഭിച്ചിരിക്കുന്നത്. ഇതോടെ നിലവില്‍ 1638 ദേവാലയങ്ങള്‍ക്ക് നിയമപരമായ അംഗീകാരം ലഭിക്കും.
തൊട്ടടുത്ത് ഒരു മോസ്‌ക്കുണ്ടെങ്കില്‍ ദേവാലയങ്ങള്‍ക്ക് നിയമപരമായ അംഗീകാരം ഇവിടെ ലഭിക്കുകയില്ല. മാത്രവുമല്ല ക്രിസ്തീയ മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും അനുവാദമില്ല. തൊട്ടടുത്ത് ഒരു മോസ്‌ക്ക് പണിയുന്നു എന്നതിന്റെ പേരില്‍ ക്രൈസ്തവ ദേവാലയത്തിലെ ആരാധനകള്‍ പതിനഞ്ചുവര്‍ഷത്തേക്ക് തടസപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നിയമപരമായ അംഗീകാരം നല്കിയെങ്കിലും ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുന്ന സംഭവങ്ങള്‍ അടുത്തയിടെയും നടന്നതായും യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.