വാട്‌സാപ്പില്‍ നിന്ന് കിട്ടിയ ഒരു കുറിപ്പാണ് ചുവടെ ചേര്‍ത്തിരി്ക്കുന്നത്. ഇത് ആര്‍ക്ക് ലഭിച്ചു എന്നതിനെക്കുറിച്ചുള്ള സൂചനകളൊന്നും ഇതില്‍ ഇല്ല. എങ്കിലും ഈ കുറിപ്പ് ഇവിടെ ചേര്‍ക്കുന്നതിന് ഒരു കാരണം മാത്രമേയുള്ളൂ. മാതാവിന്റെ വിമലഹൃദയത്തിലേക്ക് എല്ലാവരെയും സമര്‍പ്പിക്കണമെന്ന ആഗ്രഹം മാത്രം. മാതാവിനോട് പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കൂടുതലായി ഓര്‍മ്മിപ്പിക്കുന്നതിന് വേണ്ടി മാത്രം.
പരിശുദ്ധ അമ്മ ഇപ്പൊൾ ലോകത്ത് നടന്നു കൊണ്ടിരിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നു.
ഏപ്രിൽ 24,2020* അർദ്ധരാത്രി
“എന്റെ വിമലഹൃദയത്തിലേക്ക് ഇപ്പൊൾ പ്രവേശിക്കുക.അതാണ് നിങ്ങളുടെ സുരക്ഷിതമായ അഭയകേന്ദ്രം;എല്ലാ ദൈവമക്കളുടെയും ഏറ്റവും ഉറപ്പുള്ള സങ്കേതവും..ഇത് തന്നെയാണ് അവസാനപ്രത്യാശയായി എന്റെ പുത്രൻ യേശു മനുഷ്യ കുലത്തിന് ഇൗ അന്ത്യനാളുകളിൽ (_കഠിന പീഡനങ്ങളുടെയും, ശിക്ഷകളുടെയും നാളുകൾ;__ദൈവത്തിന്റെ ശത്രുവിന്റെയും അതേസമയം രക്ഷയുടെയും നാളുകൾ;__ലോകത്തെ മൂടിയിരിക്കുന്ന അന്ധകാരത്തിന്റെ മണിക്കൂർ_)നൽകിയിരിക്കുന്നത്.ഞാൻ കന്യക മറിയം,പരിശുദ്ധ ദൈവ മാതാവ് ഇൗ അന്ത്യകാലസംഭവങ്ങളെ തരണം ചെയ്യുവാനായി ,എന്റെ വിമല ഹൃദയമെന്ന സുരക്ഷിത അഭയസ്ഥാനത്തെ പ്രയോജനപ്പെടുത്തുവാൻ കാലങ്ങളായി മനുഷ്യ വംശത്തോട് അഭ്യർഥിച്ച് കൊണ്ടിരുന്നു. അന്ത്യകാല സംഭവങ്ങൾ നിങ്ങൾക്ക് മുന്നിൽ വെളിപ്പെട്ടു വന്നുകൊണ്ടിരിക്കുകയാണ്;എന്നിട്ടും ജനങ്ങൾ ഉറങ്ങുകതന്നെയാണ്!രക്ഷിക്കാനുള്ള സമയം ഇനി കുറച്ച് മാത്രം; വളരെ കുറച്ച്..എന്റെ എതിരാളി അന്തിക്രിസ്തു എന്റെ കുഞ്ഞുങ്ങളുടെ തൊട്ടു സമീപം എത്തിയിരിക്കുന്നു.ഒരേയൊരു യഥാർത്ഥ പരിഹാരം ഇപ്പൊൾ നിങ്ങൾക്കുള്ളത് നിങ്ങളുടെ കാലത്തെ ” നോഹയുടെ പെട്ടകം” ആയ എന്റെ വിമലഹൃദയതിലേക്ക് പ്രതിഷ്ഠിക്കപ്പെടുക എന്നത് മാത്രമാണ്. ചുവന്ന വ്യാളിയുടെ പ്രളയം വന്ന് നിങ്ങളെ വിഴുങ്ങികളയുന്നതു വരെ നോഹയുടെ കാലത്തെ ആളുകളെപ്പോലെ നിങ്ങളും സംശയത്തിൽ തന്നെ തുടരുമോ??കുഞ്ഞുങ്ങളെ,ലോകത്ത് ഇപ്പൊൾ തന്നെ നടന്നു കൊണ്ടിരിക്കുന്നവയെ നിങ്ങൾ കാണുന്നില്ലേ?എല്ലാം വീണ്ടും പഴയത് പോലെത്തന്നെയാകും എന്നാണോ നിങ്ങൾ പ്രതീക്ഷിക്കുന്നത്?
അതിനി ആവുകയില്ല!യഥാർത്ഥ പ്രയാസം ലോകത്തിൽ നിപതിക്കുന്നതു വരെ എല്ലാം വീണ്ടും സാധാരണഗതിയിൽ ആവുകയില്ല. കോവിഡ് 19 സംഭവിക്കാനുള്ളവക്കെല്ലാം തുടക്കംകൊളുത്തുകയാണ് ചെയ്തത്.ഞാൻ കന്യക മറിയം, നിങ്ങളുടെ സ്നേഹമുളള അമ്മയാണ് .
എനിക്ക് നിശബ്ദമായിരി ക്കാനോ,എന്റെ കുഞ്ഞുങ്ങൾ ജാഗ്രതയില്ലാതെ നശിക്കുന്നത് വീക്ഷിക്കാനോ കഴിയില്ല!ഒരു നല്ല അമ്മക്കും നാശം തന്റെ മക്കളുടെ മേൽ നിപതിക്കാൻ പോകുന്നത് കണ്ട് മിണ്ടാതിരിക്കാൻ ആവില്ല.അത് കൊണ്ടാണ് ഞാനിന്ന് നിങ്ങളോട് സംസാരിക്കുവാൻ വേണ്ടി വന്നിരിക്കുന്നത്.നിങ്ങൾ എന്നെ ശ്രദ്ധിക്കുമോ* ?നിങ്ങൾ എന്റെ നിർദേശങ്ങൾ അനുസരിക്കുമോ? പിശാച് നിങ്ങൾക്കായി കരുതി വച്ചിരിക്കുന്നത് വളരെ വലുതാണ്.
ലോക്ദൗൺ ഔദ്യോഗികമായി പിൻവലിക്കപ്പെടുമ്പോൾ തന്നെ ഇവിൾ വാക്‌സിനും,മൈക്രോ ചിപ്പും ഔദ്യോഗികമായി പുറത്തിറക്കപ്പെടുകയും, ഇതൊരു നിയമമായി നടപ്പിലാക്കാൻപട്ടാളത്തിന്റെ സഹായം ഉപയോഗപ്പെടുത്തുകയും ചെയ്യും. പ്രാർത്ഥിക്കുക..പ്രാർത്ഥിക്കുക..പ്രാർത്ഥിക്കുക.. അവർ വീട് വീടാന്തരം തിരയുകയും,ആരെങ്കിലും വാക്‌സിനോ മൈക്രോചിപ്പോ നിരസിച്ചാൽ അവരെ പീഡിപ്പിക്കുകയൊ,കൊല്ലുകയോ,തടവിലാക്കുകയോ ചെയ്യും.ലോകത്തെയും,സഭയെയും ബാധിച്ചത് കൂടാതെ വാക്സിനും, ചിപ്പും ഔദ്യോഗിക പുറത്തിറക്കലിന് തയ്യാറാക്കാനും വേണ്ടി ഇൗ ലോക്ദൗൺ സമയം ഉപയോഗിക്കുകയാണ്…ഇവിൾ വാക്സിനും, മൈക്രോചിപ്പും പൂർണ്ണമായും നിർമ്മിക്കപ്പെടുന്നത് വരെ ഈ ലോക്ക് ഡൗൺ തീരുകയില്ല. അനേകരെ പട്ടിണിയിൽ ആഴ്ത്തി മരണത്തിലേക്ക് നയിക്കാനും ഇതിനെ അവർ ഉപയോഗിക്കും. ശത്രുവിന്റെ അജണ്ട വളരെ ഭീതിതമാണ്. മൃഗത്തിന്റെ മുദ്രയായ 666 ആണ് ആ മൈക്രോചിപ്പ് എന്ന് ആരും മറക്കരുതേ..
ഒരു വ്യക്തി ഈ മുദ്ര സ്വീകരിച്ചാൽ അവൻ എന്നെന്നേക്കുമായി നശിച്ചുപോകും. ലോകത്ത് സംഭവിക്കാൻ പോകുന്നത് എന്താണെന്ന് കണ്ടു സ്വർഗ്ഗം തേങ്ങുകയും കരയുകയും ചെയ്യുന്നു.. എന്താണ് വരാൻ പോകുന്നത് എന്നത് ഊഹിക്കാവുന്നതിനേക്കാൾ അപ്പുറമാണ്. അത് മനുഷ്യ ചിന്തക്കു ഗ്രഹിക്കാവുന്നതിനേക്കാളുപരി ആണ്. കാലങ്ങളായി സ്വർഗ്ഗത്തിൽ സന്തോഷിക്കുന്നതും വിശ്രമിക്കുന്നതിനും പകരമായി ഞാൻ എന്റെ കുഞ്ഞുങ്ങൾക്കു മുന്നറിയിപ്പ് നൽകിയും, നിരവധി രഹസ്യങ്ങൾ വെളിപ്പെടുത്തിയും, അനുതപിച്ചു ദൈവത്തിലേക്ക് തിരിയാനും, വരാൻ പോകുന്ന ഈ സംഭവങ്ങൾക്കായി എന്നോടൊപ്പം-നിങ്ങളുടെ സ്വർഗീയ മാതാവിനോടൊപ്പം – ഒരുങ്ങുവാനും അഭ്യർത്ഥിച്ചു കൊണ്ട് ലോകത്തുടനീളം സഞ്ചരിക്കുകയായിരുന്നു.ആരു ശ്രദ്ധിക്കുന്നു? ആരു എന്റെ വാക്കുകൾക്ക് ചെവി തരുന്നു ?
അത് ശ്രദ്ധിക്കുകയും, സഹായിക്കുവാൻ ആഗ്രഹിക്കുകയും ചെയ്തവരെല്ലാം പരിഹസിക്കപ്പെടുകയും , മോശമായി പരിചരിക്കപ്പെടുകയും, നിശബ്ദരാക്കപെടുകയും, താഴ്ന്നവരെന്നപോലെ അകത്തളങ്ങളിലേക്ക് ഒതുക്കപ്പെടുകയും ചെയ്തു.
പ്രിയ കുഞ്ഞുങ്ങളെ എന്റെ ഈ സന്ദേശം കൊണ്ട് നിങ്ങൾ വെറുതെ ഇരിക്കുകയോ, ഇത് ഒരു തമാശയാക്കി കൊണ്ട് കളിക്കുകയോഅരുത്. ഇത് നിങ്ങൾക്ക് ലഭിച്ചു കഴിഞ്ഞാൽ വായിക്കുക, മനസിരുത്തി വായിക്കുക, മനസിലാക്കുക, ചർച്ച ചെയ്യുക.. കൂടാതെ നിങ്ങളുടെ കുടുംബങ്ങൾ, പ്രിയപ്പെട്ടവർ, സുഹൃത്തുക്കൾ, അയൽക്കാർ തുടങ്ങി ലോകത്തിന്റെ നാലറ്റങ്ങളിലും എത്തുന്ന വരേയ്ക്കും എല്ലാവരെയും അറിയിക്കുവാനായി കഠിനമായി പരിശ്രമിക്കുക.* ദൈവരാജ്യം ബലപ്രയോഗത്തിലൂടെ കരസ്ഥമാക്കാൻ സമയം ആയിരിക്കുന്നു ; അതായത് ലോകത്തിന്റെ മാധുര്യമുളവാക്കുന്ന കാര്യങ്ങളോട് തന്നെത്താൻ ത്യജിച്ചും, അനുതാപത്താലും, തമ്മിൽ അനുരഞ്ജനപ്പെട്ടും, ത്യാഗപ്രവർത്തികളിലൂടെയും, പരിഹാരമനുഷ്ഠിച്ചും കൊണ്ടും തന്നെ.നിങ്ങളുടെ ശരീരത്തെ ശിക്ഷണവിധേയമാക്കാനും , എന്റെ പുത്രൻ യേശുവിന്റെ ശബ്ദത്തോട് അനുസരണ ഉളവാക്കുവാനുമുള്ള സമയം വന്നു ചേർന്നിരിക്കുന്നു. എന്റെ സൈന്യവ്യൂഹത്തിലെ പടയാളികളെ , ഉണരുവിൻ .. ഇനിയും ഉറക്കം ഇല്ല ! ശത്രു ഇതാ ഇവിടെയുണ്ട്. യുദ്ധരേഖ വരച്ചു കഴിഞ്ഞു.. അത് സ്ഫോടനാത്മകമാകാൻ പോവുകയാണ്..പക്ഷെ, ഓർക്കുക,
ഇപ്പോഴും ഉല്പത്തി 3:15 ലും വെളിപാട് 12 ലും പരാമർശിച്ചിട്ടുള്ള മഹത്തായ സ്ത്രീ തന്നെയാണ് ഞാൻ. ഉത്തമഗീതം 6:8-10 ൽ വര്ണിച്ച ഉഷസ്‌സുപോലെ ശോഭിക്കുന്നവളും, ചന്‌ദ്രനെപ്പോലെ കാന്തിമതിയും സൂര്യനെപ്പോലെ തേജസ്വിനിയും കൊടിക്കൂറകളേന്തുന്ന സൈന്യത്തെപ്പോലെ ഭയദയും ആണ് ഞാൻ.. ഞാൻ നിങ്ങളുടെ ശത്രുക്കളെ കീഴടക്കാനായി യുദ്ധനിരയിലാണ്. എന്നോട് കൂടെ വരിക. നിങ്ങളുടെ പരിശുദ്ധ ജപമാലയുമായി എന്നോടൊത്ത് നീങ്ങുക.. നിങ്ങളുടെ സർവീസ് യൂണിഫോം ആയ ഉത്തരീയം അണിയുക, നിങ്ങളുടെ വിശുദ്ധവസ്തുക്കൾ ധരിക്കുക . ഒരിക്കലും നിങ്ങൾ നിങ്ങളുടെ ജപമാലയും, വെഞ്ചരിക്കപ്പെട്ട സാധനങ്ങളും, വിശുദ്ധ വസ്തുക്കളും (വെഞ്ചരിച്ച വെള്ളം, കുരിശ്.. ) ഇല്ലാതെ ഭവനത്തിൽ നിന്ന് പുറത്ത് പോവരുത്. ഇവയൊന്നും കൈവശമില്ലാത്ത ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ പോയി ലഭിക്കാവുന്നത്രയും വാങ്ങിവെക്കുക. കാരണം നിങ്ങൾ എവിടെ നോക്കിയാലും ഇവയൊന്നും കണ്ടെത്താനില്ലാത്ത സമയം താമസിയാതെ വന്നു ചേരും.
ശത്രു വിശ്രമമില്ലാതെ തിരക്കിട്ടും കഠിനമായും സൂക്ഷ്മ ത്തലത്തിൽ നിന്ന് കൊണ്ട് പ്രവർത്തിക്കുകയാണ്. നിങ്ങളും കുഞ്ഞുങ്ങളെ, *നിങ്ങളും അങ്ങനെതന്നെ ചെയ്യുവിൻ. എന്റെ വിമലഹൃദയത്തിലേക്ക് പ്രവേശിക്കുക.. അന്ത്യകാലത്തെ ഈ യുദ്ധത്തിൽ ഞാൻ നിങ്ങളെ നയിക്കാം. ഞാനായിരിക്കട്ടെ നിങ്ങള്ക്ക് വേണ്ടി പൊരുതുന്നത്. കാരണം ഞാൻ വിജയത്തിന്റെ സ്ത്രീ (lady of victory )ആണ്.