പ്രസ്റ്റണ്‍: പാടിപ്പതിഞ്ഞ, ഇന്നും മരിയഭക്തര്‍ പാടിസ്തുതിക്കുന്ന അനേകം മരിയന്‍ ഗീതങ്ങളുണ്ട്. അതിലേക്ക് പുതുതായി ഇടം പിടിച്ചിരിക്കുന്ന ഗാനമാണ് സമ്പൂര്‍ണ്ണ സൗന്ദര്യം മറിയം. എംസിബിഎസ് വൈദികരായ ഫാ. ജോയ് ചെഞ്ചേരില്‍- ഫാ മാത്യു പയ്യപ്പിള്ളില്‍ ടീം ആണ് ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. കെസ്റ്ററും ചിത്രാ അരുണും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു
വാല്‍സിംങാം മാതാവിനായി സമര്‍പ്പിച്ചിരിക്കുന്ന ഈ ഗാനം ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അനുഗ്രഹാശീര്‍വാദത്തോടെയാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്കു മാത്രമല്ല എല്ലാ മരിയന്‍ ഭക്തര്‍ക്കും ഏറെ അനുഭവവേദ്യമാകുന്ന ഒരു ഗാനമാണ് സമ്പൂര്‍ണ്ണ സൗന്ദര്യം മറിയം.
ഗാനത്തിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.https://www.youtube.com/watch?v=QOlKlCMydN0