ചെന്നൈ: കോവിഡ് ബാധിച്ച് കത്തോലിക്കാ വൈദികന്‍ മരണമടഞ്ഞു. മദ്രാസ്- മൈലാപ്പൂര്‍ അതിരുപതയിലെ ഫാ. പാസ്‌ക്കല്‍ പെട്രസ് ആണ് മെയ് 30 ന് മരണമടഞ്ഞത്. ചൂളൈയിലെ ഇടവക വികാരിയായിരുന്നു.
ശ്വാസതടസത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിച്ച് അര മണിക്കൂറിന് ശേഷം മരണം സംഭവിക്കുകയായിരുന്നു. നേരത്തെ ഇദ്ദേഹത്തിന് ടൈഫോയ്ഡ് സ്ഥിരീകരിച്ചിരുന്നു.