Thursday, October 10, 2024
spot_img
More

    അനുദിന കുടുംബപ്രാര്‍ത്ഥന കൂടുതല്‍ ഫലവത്താക്കാന്‍ ‘ഗാര്‍ഹിക സഭാ പ്രാര്‍ത്ഥന’

     എറണാകുളം: അനുദിന കുടുംബ പ്രാർത്ഥന കൂടുതൽ ഫലവത്താക്കണമെന്ന ലക്ഷ്യത്തോടെ എറണാകുളം കുടുംബ പ്രേഷിത കേന്ദ്രം പ്രസിദ്ധീകരിച്ച ഗാർഹിക സഭാ പ്രാർത്ഥനപുസ്തകം എറണാകുളം -അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ബിഷപ് മാര്‍ ആൻറണി കരിയിൽ പ്രകാശനം ചെയ്തു . സീറോ മലബാർ മാതൃവേദിയുടെ അന്തർദേശീയ പ്രസിഡന്റ് കെ. വി. റീത്താമ്മയും ആന്റണി ജെയിസും ചേർന്ന്  ആദ്യ കോപ്പി ഏറ്റുവാങ്ങി .

    ഗാർഹിക സഭയായ കുടുംബത്തിന്റെ ദൈവശാസ്ത്രവും തനതായ ആദ്ധ്യാത്‌മികതയും ഉൾപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന ഈ പ്രാർത്ഥന കുടുംബങ്ങൾക്ക് തങ്ങളുടെ ദൈവവിളിയിൽ വളരുവാൻ സഹായകമാകുമെന്ന് ബിഷപ് ആന്റണി കരിയിൽ പ്രസ്താവിച്ചു .

    സിഞ്ചെല്ലൂസ്സുമാരായ ഫാ. ഹോർമിസ് മൈനാട്ടി , ഫാ. ജോസ് പുതിയേടത്ത്, വൈസ് ചാൻസലർ ഫാ. ജസ്റ്റിൻ കൈപ്രൻപാടാൻ , കുടുംബപ്രേഷിതകേന്ദ്രം ഡയറക്ടർ ഫാ. അഗസ്റ്റിൻ കല്ലേലി,  അസിസ്റ്റൻറ് ഡയറക്ടർമാരായ ഫാ. ജോയ്സൺ പുതുശ്ശേരി , ഫാ. ജിജു തുരുത്തിക്കര , സിസ്റ്റേഴ്സ് എന്നിവർ പങ്കെടുത്തു. .

    10  രൂപ  നിരക്കിൽ പുതിയ പ്രാർത്ഥനയുടെ കോപ്പി  കുടുംബ പ്രേഷിത  കേന്ദ്രം ഓഫീസുകളിൽ ലഭ്യമാണ് .

    കോപ്പികൾക്കു :0484-2462607, 93 87 07 46 49

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!