തിരുവനന്തപുരം: ബൈക്ക് അപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്ന വൈദികന്റെ മരണശേഷം നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. നാലാഞ്ചിറ ബെനഡിക്ട് നഗറില്‍ കൊപ്പാരഴികത്ത് ഫാ. കെ ജി വര്‍ഗീസിനാണ് മരണശേഷം കോവിഡ് സ്ഥിരീകരിച്ചത്.
ബൈക്ക് അപകടത്തില്‍ പെട്ട് ചികിത്സയിലിരിക്കെ ആരോഗ്യസ്ഥിതി ഭേദപ്പെ്ട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പേരൂര്‍ക്കട ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് കഴിഞ്ഞ 31 ന് ശ്വാസതടസം രൂക്ഷമാകുകയും ഇന്നലെ രാവിലെയോടെ മരണം സംഭവിക്കുകയുമായിരുന്നു.