കാഞ്ഞിരപ്പള്ളി: കത്തോലിക്കാസഭയിലെ ഒമ്പത് മേലധ്യക്ഷന്മാരും 275 സന്യാസിനികളും ചേര്‍ന്ന് 53 ഭാഷയില്‍ ചൊല്ലിയ 53 മണി ജപം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ നേടുന്നു. 35 മിനിറ്റ് നേരം ധ്യാനിച്ചുപ്രാര്‍ത്ഥിക്കാന്‍ സഹായകരമായ രീതിയിലാണ് പ്രാര്‍ത്ഥന ക്രമീകരിച്ചിരിക്കുന്നത്.
നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന 53 ഭാഷകളിലായിട്ടാണ് വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള സന്യാസിനികള്‍ ചൊല്ലുന്നത്.
കാഞ്ഞിരപ്പള്ളി രൂപത സോഷ്യല്‍ മീഡിയ അപ്പോസ്തലേറ്റിന്റെ ഡയറക്ടര്‍ ഫാ. സോബി കന്നാലിലും ഏതാനും യുവജനങ്ങളും ചേര്‍ന്ന് രണ്ടുമാസത്തെ അദ്ധ്വാനഫലമായിട്ടാണ് ജപമാല തയ്യാറാക്കിയിരിക്കുന്നത്.