ഉത്തര്‍പ്രദേശ്: ഹൈന്ദവ മതതീവ്രവാദികളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് സുവിശേഷപ്രഘോഷകന്‍ ആശുപത്രിയില്‍. സുവിശേഷപ്രഘോഷകനായ കുമാറാണ് അക്രമത്തിന് ഇരയായത്. മെയ് 26 നാണ് സംഭവം.
പ്രാര്‍ത്ഥനായോഗം കഴിഞ്ഞ് മടങ്ങുന്ന വഴിക്കായിരുന്നു ആക്രമിക്കപ്പെട്ടത്. കുമാറിന് ബോധം തെളിഞ്ഞതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ.
ലോക്ക് ഡൗണ്‍ ആരംഭിച്ചതു മുതല്‍ ക്രൈസ്തവര്‍ക്ക നേരെ നിരവധി പീഡനങ്ങള്‍ ഇവിടെ നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.