ന്യൂഡല്‍ഹി: ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പക്ഷേ ഇതു സംബന്ധിച്ച് കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് നല്കിയിരിക്കുന്നത്.. ചുവടെ കൊടുത്തിരിക്കുന്നവയാണ് പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.
വിശുദ്ധ കുര്‍ബാനയ്ക്കിടെ തിരുവോസ്തി നല്കാന്‍ പാടില്ല.
ആരാധനാലയങ്ങളില്‍ സാമൂഹിക അകലംപാലിച്ചിരിക്കണം. മുഖാവരണം നിര്‍ബന്ധം.
സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയായിരിക്കണം. ആരാധനാലയങ്ങളുടെ കവാടങ്ങളില്‍ സാനിറ്റൈസര്‍ ഉണ്ടായിരിക്കണം.
ആരാധനാലയങ്ങളില്‍ വരുന്നവരുടെ പാദരക്ഷകള്‍ വണ്ടികളില്‍ തന്നെ സൂക്ഷിക്കണം.
കൃത്യസമയങ്ങളില്‍ മതിയായ ശുചീകരണം ആരാധനാലയങ്ങളില്‍ നടത്തിയിരിക്കണം.
65 വയസിന് മുകളിലുള്ളവരും പത്തുവയസില്‍ താഴെയുള്ളവരും ഗര്‍ഭിണികളും ആരാധനാലയങ്ങളില്‍ വരരുതെന്നും നിര്‍ദ്ദേശമുണ്ട്.