മണ്ണാര്‍ക്കാട് : യേശുക്രിസ്തുവിന്റെ ജറുസലേം നഗരത്തിലൂടെയുള്ള ഘോഷയാത്രയുടേയും ജറൂസലേം ദേവാലയത്തിലേയ്ക്കുള്ള ആഘോഷമായ രാജകീയ പ്രവേശനത്തെയും അനുസ്മരിച്ചുകൊണ്ട് പെരിമ്പടാരി ഹോളിസ്പിരിറ്റ് ഫൊറോനാ പള്ളിയില്‍ ഓശാന തിരുനാള്‍ ആചരിച്ചു.
ഇന്നലെ നടന്ന ഓശാന തിരുനാള്‍ ആചരണത്തോടുകൂടി യേശുക്രിസ്തുവിന്റെ പീഡാനു’വത്തിന്റെയും കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും ദിവ്യസ്മരണകള്‍ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിന് തുടക്കമായി.
ഇടവക വികാരി റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. അസി. വികാരി സേവ്യര്‍ തെക്കനാല്‍ സഹകാര്‍മ്മികനായി. കൈക്കാരന്മാരായ മാത്യൂ കല്ലുവേലില്‍, സിജു കൊച്ചത്തിപ്പറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.