റാംസ്‌ഗേറ്റ്: ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ കുടുംബ നവീകരണ ധ്യാനം ആരംഭിച്ചു. ഞായറാഴ്ച സമാപിക്കും. ഡിവൈന്‍ യുകെയുടെ യൂട്യൂബ് ചാനല്‍ വഴിയാണ് ധ്യാനം നടത്തുന്നത്. രാവിലെ 11.30 മുതല്‍ വൈകുന്നേരം അഞ്ചു മണിവരെയായിരിക്കും ധ്യാനം.
എല്ലാവരും ഈ ധ്യാനത്തില്‍ സംബന്ധിക്കണമെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.