Tuesday, January 14, 2025
spot_img
More

    ചൈനയിലെ ദേവാലയങ്ങളില്‍ ഇനി ദേശസ്‌നേഹവും പ്രഘോഷിക്കണം


    ബെയ്ജിംങ്: ലോക് ഡൗണിന് ശേഷം ദേവാലയങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുമ്പോള്‍ ഇനി മുതല്‍ ദേശസ്‌നേഹവും പ്രസംഗിക്കണമെന്ന് ചൈനീസ് ഭരണകൂടത്തിന്റെ ഉത്തരവ്. കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ ലോക്ക് ഡൗണിന് ശേഷം ജൂണ്‍ രണ്ടുമുതല്‍ വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കാനാണ് അനുവദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ദേശസ്‌നേഹത്തെക്കുറിച്ച് പള്ളികളില്‍ പ്രസംഗിക്കണമെന്ന നിര്‍ദ്ദേശവും വന്നിരിക്കുന്നത്.

    ആഗോള കത്തോലിക്കാസഭയിലെ അംഗങ്ങളെന്ന നിലയില്‍ ഈ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് ഹെബി പ്രൊവിന്‍സിലെ ഫാ. ലിയു ഒരു മാധ്യമത്തോട് പറഞ്ഞു. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ മഹത്വവല്‍ക്കരിക്കാനോ അത് സ്വീകരിക്കാനോ തങ്ങള്‍ ഒരുക്കമല്ലെന്നും അദ്ദേഹം അറിയിച്ചു. മതത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാനുളള ഭരണകൂടത്തിന്റെ പുതിയ നീക്കമായിട്ടാണ് ഇതിനെ കത്തോലിക്കര്‍ വിലയിരുത്തുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!