ലെസെഷ്റ്റര്‍: ഇംഗ്ലണ്ടിലെ ദേവാലയങ്ങള്‍ സ്വകാര്യ പ്രാര്‍ത്ഥനയ്ക്കായി ജൂണ്‍ 15 മുതല്‍ തുറന്നുകൊടുക്കാന്‍ തീരുമാനമായി. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 23 മുതല്‍ ദേവാലയങ്ങള്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയായിരുന്നു. വെസ്റ്റ് മിന്‍സ്റ്റര്‍ ആര്‍ച്ച് ബിഷപ് വിന്‍സെന്റ് നിക്കോള്‍സ് ഗവണ്‍മെന്റിന്റെ ഈ തീരുമാനത്തിന് നന്ദി അറിയിച്ചു.