ബംഗളൂര്: മൈസൂര്‍ ബിഷപ് കെ എ വില്യമിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ബോംബൈ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സാല്‍ദാന്‍ഹ. രൂപതയിലെ വൈദികരില്‍ ചിലരുടെ മരണം, ലൈംഗികാരോപണം തുടങ്ങിയവയാണ് കുറ്റാരോപണ വിഷയങ്ങള്‍. ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോയ്‌ക്കെതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. ബിഷപ് വില്യമിന്റെ കുറ്റങ്ങള്‍ മറച്ചുവയ്ക്കാന്‍ കൂട്ടുനിന്നു എന്നതാണ് ആരോപണം. ഇത് സംബന്ധിച്ച് സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസിന് ജസ്റ്റീസ് സല്‍ദാന്‍ഹ നിയമപരമായ നോട്ടീസും അയച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു.
ബിഷപ് വില്യമിനെതിരെ രൂപതയിലെ ചിലര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും പരാതി നല്കിയിരുന്നതായും വാര്‍ത്തയില്‍ പറയുന്നു. സ്വജനപക്ഷപാതം, സാമ്പത്തികാഴിമതി തുടങ്ങിയവയാണ് അവര്‍ നിരത്തിയ കാരണങ്ങള്‍.